കപ്പലുകള്‍ എത്തിയാല്‍ ആശ്വാസം; ചായക്കടകള്‍ പൂട്ടിച്ചു, ഹോട്ടലുകള്‍ പണിമുടക്കില്‍; നാട് പട്ടിണിയിലാക്കി ഗ്യാസ് ക്ഷാമം

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയ ഇന്ത്യന്‍ എല്‍പിജി കപ്പലുകള്‍ പുറത്തുകടന്നതോടെ രാജ്യം നേരിടുന്ന കടുത്ത പാചകവാതക പ്രതിസന്ധിക്ക് പരിഹാരമാകുന്നു.
ഏകദേശം 92,700 ടണ്‍ പാചകവാതകവുമായി ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ കപ്പലുകള്‍ മാര്‍ച്ച് 16-ഓടെ ഗുജറാത്ത് തീരത്തെത്തും. ഇതോടെ ആഴ്ചകളായി അടുക്കളകള്‍ പുകയാതെയും ഹോട്ടലുകള്‍ അടഞ്ഞും കിടക്കുന്ന ദുരവസ്ഥയ്ക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ എഴുപത് ശതമാനം ഹോട്ടലുകളും പൂട്ടുകയാണ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് പ്രതിസന്ധി രൂക്ഷം.
ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ ഹോട്ടല്‍ വ്യവസായം സ്തംഭനാവസ്ഥയിലാണ്. വാണിജ്യ സിലിണ്ടറുകള്‍ ലഭിച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ തുറക്കില്ലെന്ന നിലപാടിലാണ് ഉടമകള്‍. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് സാധാരണക്കാരന്റെ ആശ്രയമായ തട്ടുകടകള്‍ക്കാണ്. പ്രതിസന്ധി നീണ്ടതോടെ പലയിടത്തും തട്ടുകടകള്‍ പൂട്ടിക്കഴിഞ്ഞു. പ്രത്യേകിച്ച് ചായക്കടകളെയാണ് പാചകവാതക ക്ഷാമം സാരമായി ബാധിച്ചത്.
ബുക്കിംഗ് കാലാവധി 45 ദിവസമാക്കി വര്‍ധിപ്പിച്ചത് ഗ്രാമീണ മേഖലയെയും പട്ടിണിയിലാക്കിയിരുന്നു. കപ്പലുകള്‍ എത്തുന്നതോടെ വിതരണം പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. കൊച്ചിയില്‍ എണ്‍പതു ശതമാനം ഹോട്ടലും പൂട്ടി. മിക്ക ഹോട്ടലിനും രണ്ടു സിലിണ്ടര്‍ വേണം. ഇത് നല്‍കുന്നില്ല. ഇതോടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും പ്രതിസന്ധിയിലായി.
ടെക്‌നോപാര്‍ക്ക് പോലുള്ള സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറുന്നതും ആലോചനയിലുണ്ട്. കപ്പലുകള്‍ എത്തിയാല്‍ എല്ലാ പ്രശ്‌നവും തീരുമെന്നാണ് കേന്ദ്രം പറയുന്നത്. സംസ്ഥാന സര്‍ക്കാരിന് ഈ പ്രശ്‌നത്തില്‍ ഒന്നും ചെയ്യാനുമില്ല.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.