ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന കടുത്ത പാചകവാതക ക്ഷാമം പരിഹരിക്കാൻ ഗാർഹിക സിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്ക്കാൻ എണ്ണക്കമ്പനികൾ ആലോചിക്കുന്നു. നിലവിൽ 14.2 കിലോ വാതകമാണ് ഒരു സിലിണ്ടറിൽ നിറയ്ക്കുന്നത്. ഇത് 10 കിലോയായി കുറയ്ക്കാനാണ് ശുപാർശ. കേന്ദ്രസർക്കാർ ഈ നിർദ്ദേശം അംഗീകരിച്ചാൽ ഉടൻ പ്രാബല്യത്തിൽ വരും.
ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ എൽപിജി ടാങ്കറുകൾ കുടുങ്ങിക്കിടക്കുന്നതാണ് രാജ്യത്ത് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇറാൻ സർക്കാരുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും യുദ്ധസാഹചര്യം അനിശ്ചിതത്വത്തിലായതാണ് തിരിച്ചടിയായത്. സിലിണ്ടറിലെ അളവ് കുറയുന്നതിനനുസരിച്ച് വിലയിലും ആനുപാതികമായ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. കൂടുതൽ ആളുകളിലേക്ക് പാചകവാതകം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
നിലവിൽ നഗരങ്ങളിൽ 25 ദിവസത്തിന് ശേഷവും ഗ്രാമങ്ങളിൽ 45 ദിവസത്തിന് ശേഷവുമാണ് പുതിയ സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കുന്നത്. അളവ് കുറയ്ക്കുന്നതോടെ ഈ നിയന്ത്രണങ്ങളിലും മാറ്റം വന്നേക്കാം.വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ ഹോട്ടലുകളും ഹോസ്റ്റലുകളും കടുത്ത പ്രതിസന്ധിയിലാണ്. പല ഭക്ഷണശാലകളും ഇതിനോടകം അടച്ചുപൂട്ടി. ചിലർ വിറകടുപ്പിലേക്ക് മാറുകയും മെനുവിൽ മാറ്റം വരുത്തുകയും ചെയ്താണ് പിടിച്ചുനിൽക്കുന്നത്.
ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനവും ഇറാന്റെ പ്രത്യാക്രമണ ഭീഷണിയും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയിൽ എൽപിജി വിതരണത്തിൽ ഇത്തരമൊരു മാറ്റത്തിന് തുടക്കമിടുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വി.എസിന്റെ വിശ്വസ്തൻ എ. സുരേഷ് കോണ്ഗ്രസിലേക്ക് ! മലമ്പുഴയിൽ സ്ഥാനാർത്ഥിയാകും; നാളെ വി.ഡി. സതീശന്റെ ജാഥയിൽ പങ്കെടുക്കും; ഇടത് കോട്ടയിൽ വൻ വിള്ളൽ വീഴ്ത്താൻ കോൺഗ്രസ് നീക്കം!




