ദുബായ്: നടി ഷംന കാസിമിനും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും പെൺകുഞ്ഞ് ജനിച്ചു. ഇന്ന് പുലർച്ചെ 4:25-നായിരുന്നു കുഞ്ഞിന്റെ ജനനം. ഷാനിദ് ആസിഫ് അലി സോഷ്യൽ മീഡിയയിലൂടെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
“അല്ലാഹുവിന്റെ വിലയേറിയ സമ്മാനം” എന്നാണ് മകളുടെ ജനനത്തെ ഷാനിദ് വിശേഷിപ്പിച്ചത്. “ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ ഞങ്ങളുടെ ഹംദുമോന്റെ സ്നേഹനിധിയായ അനിയത്തിയാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച വലിയ അനുഗ്രഹമാണിത്,” ഷാനിദ് കുറിച്ചു. പരിചരിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
2022-ൽ ദുബായിൽ വെച്ചായിരുന്നു ജെബിഎസ് ഗ്രൂപ്പ് സിഇഒ ആയ ഷാനിദ് ആസിഫ് അലിയും ഷംനയും തമ്മിലുള്ള വിവാഹം. 2023 ഏപ്രിൽ 4-നാണ് ഇവർക്ക് ആദ്യത്തെ മകൻ ഹംദാൻ ജനിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഷംന, തന്റെ കുടുംബവിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
വിജയ് ദേവരകൊണ്ടയുടെ ഗ്ലോബൽ പ്രൊജക്റ്റ്: ഹൈദരാബാദിൽ തുടക്കം; അണിനിരക്കുന്നത് ഹോളിവുഡ് സാങ്കേതിക വിദഗ്ധർ
സ്റ്റേജ് ഷോകളിലൂടെ കലാരംഗത്തേക്ക് എത്തിയ ഷംന കാസിം മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹശേഷവും അഭിനയത്തിലും റിയാലിറ്റി ഷോകളിലും സജീവമായി തുടരുന്ന താരം ഇപ്പോൾ ദുബായിലാണ് താമസം.


‘ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി’യിലൂടെ ലക്ഷക്കണക്കിന് പ്രേക്ഷകരുടെ പ്രിയങ്കരിയായി; മിമിക്രിയിലെ ‘മിടുമിടുക്കി’; വിപ്ലവവീര്യവും പാട്ടും ബാക്കിയാക്കി ലക്ഷ്മി മടങ്ങി! നോവായി ആ ചിരിയും അവസാന വീഡിയോയും; മോഹങ്ങള്‍ ബാക്കിയാക്കി പാതി വഴിയില്‍ മടക്കം; ലക്ഷ്മി നൊമ്പരമാകുമ്പോള്‍





