തിരുവനന്തപുരം: ആധുനികവൽക്കരണത്തിൽ കേരള പോലീസ് ഒരു പടികൂടി മുന്നോട്ട്. കേരള പോലീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ഡിജിറ്റൽ ഓഫീസ് സംവിധാനമായ ഇന്റഗ്രേറ്റഡ് കോർ പോലീസിംഗ് സിസ്റ്റം(ഐ കോപ്സ് )ത്തിൽ എ ഐ സംവിധാനം സംയോജിപ്പിച്ചാണ് പുതിയ കാൽവെയ്പ്പ്.
ഇതിലൂടെ ഇനി റിപ്പോർട്ടുകൾ ഉദ്യോഗസ്ഥർക്ക് സംസാരിച്ചു തയ്യാറാക്കാം. റിപ്പോർട്ടുകളും ഔദ്യോഗിക രേഖകളും തയ്യാറാക്കാൻ കമ്പ്യൂട്ടറിൽ നീണ്ട സമയം ഇനി ടൈപ്പ് ചെയ്യേണ്ടതില്ല. തത്സമയം സംസാരിച്ചുകൊണ്ട് തന്നെ ഔദ്യോഗിക റിപ്പോർട്ടുകൾ തയ്യാറാക്കാൻ ഇനിമുതൽ സാധിക്കും.
കേന്ദ്ര സർക്കാരിന്റെ ഭാഷാ എ.ഐ. പ്ലാറ്റ്ഫോമായ ‘ഭാഷിണി’ യാണ് ഐ കോപ്സ്ൽ സംയോജിപ്പിച്ചിട്ടുള്ളത്. എഫ് ഐ ആർ,
കേസ് ഡയറി, മൊഴികൾ എന്നിവയെല്ലാം ഇനി മൈക്രോഫോണിലൂടെ സംസാരിച്ച് വേഗത്തിൽ തയ്യാറാക്കാൻ കഴിയും.
ഇംഗ്ലീഷ് അക്ഷരങ്ങളിൽ ടൈപ്പ് ചെയ്താൽ മലയാള ലിപിയിലേക്ക് മാറുന്ന ട്രാൻസ്ലിറ്ററേഷൻ സൗകര്യവും ഇതിലുണ്ട്. വിദേശ സേവനങ്ങളെ ആശ്രയിക്കാതെ രാജ്യത്തിനകത്തെ ഇൻഫ്രാസ്ട്രക്ചറിൽ പ്രവർത്തിക്കുന്നതിനാൽ ഡാറ്റ പൂർണ്ണമായും സുരക്ഷിതമായിരിക്കും.
റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനുള്ള സമയം ലാഭിക്കാനും ഫീൽഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ഉടൻ രേഖപ്പെടുത്താനും ഈ പുതിയ സംവിധാനം സഹായിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കെ.കെ.രാഗേഷിന്റെ ‘ന്യൂനപക്ഷ വര്‍ഗീയ’ പ്രയോഗം വിവാദച്ചുഴിയില്‍; സിപിഎമ്മിനെതിരെ ഘടകകക്ഷിയും, പിന്തുണയുമായി ബിജെപിയും; ഐഎന്‍എല്‍ ഇടതു മുന്നണി വിട്ടേക്കും





