കൊച്ചി: കൊച്ചി മട്ടാഞ്ചേരി വാർഫിന് സമീപം ഡോക്ക് ചെയ്തിരിക്കുന്ന ഇറാന്റെ പടക്കപ്പലായ ‘ഐ.ആർ.ഐ.എസ്. ലാവന്റെ’ (IRIS Lavan) ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർ പിടിയിലായി. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ ഡ്രൈവർ രാധാകൃഷ്ണനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിരോധിത മേഖലയിൽ പ്രവേശിച്ച് കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തുന്നത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് (CISF) ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. ഉടൻ തന്നെ ഇവരെ തടഞ്ഞുവെച്ച ഉദ്യോഗസ്ഥർ പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന ക്യാമറയും മറ്റ് ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മറൈൻ ഡ്രൈവിൽ നിന്ന് സ്വകാര്യ ബോട്ട് വാടകയ്‌ക്കെടുത്താണ് സംഘം മട്ടാഞ്ചേരി ഭാഗത്തേക്ക് എത്തിയത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ ജാഗ്രതയുള്ള മേഖലയിൽ അനുവാദമില്ലാതെ പ്രവേശിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ധന വിതരണത്തിനും മറ്റുമായി എത്തുന്ന വിദേശ കപ്പലുകൾക്ക് കൊച്ചിയിൽ കടുത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


ഉപഭോക്തൃ അവകാശങ്ങളുടെ കാവലാള്‍; പൗരാവകാശ പോരാട്ടങ്ങളുടെ ശബ്ദം നിലച്ചു; പ്രമുഖ പൊതുപ്രവര്ത്തകന് ഡിജോ കാപ്പന് അന്തരിച്ചു
പോലീസ് അസോസിയേഷന് പരിപാടിയില്‍ നാടകീയ മാറ്റം! സസ്പെന്‍ഷനിലിരിക്കെ സെക്രട്ടറി നിഷാന്ത് സ്വാഗത പ്രസംഗികനായി വേദിയിലെത്താന്‍ നീക്കം; ഉന്നത ഇടപെടലില്‍ നോട്ടീസ് മാറ്റി





