ബെംഗളൂരു: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം പൂർണ്ണമായും നിരോധിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. സംസ്ഥാനത്തെ 17-ാം ബജറ്റ് അവതരണ വേളയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കുട്ടികളിലെ മൊബൈൽ ഫോൺ ആസക്തിയും അത് പഠനത്തിലും മാനസികാരോഗ്യത്തിലും ഉണ്ടാക്കുന്ന പ്രതികൂല ഫലങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. ഇതോടെ, കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയമപരമായ നിരോധനം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കർണാടക മാറും.
സ്മാർട്ട്ഫോണുകളിലെ അനിയന്ത്രിതമായ ഉപയോഗം കുട്ടികളെ സോഷ്യൽ മീഡിയയ്ക്ക് അടിമകളാക്കുന്നുവെന്നും ഇത് അക്കാദമിക് മേഖലയിലെ തളർച്ചയ്ക്കും സ്വഭാവ വ്യതിയാനങ്ങൾക്കും കാരണമാകുന്നുവെന്നും മുഖ്യമന്ത്രി നിരീക്ഷിച്ചു. ഓൺലൈൻ ഗെയിമിംഗ്, സൈബർ സുരക്ഷ, ശാരീരിക ക്ഷമത കുറയുന്നത് എന്നിവയെക്കുറിച്ചും സിദ്ധരാമയ്യ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ മാസം ബെംഗളൂരുവിൽ നടന്ന വൈസ് ചാൻസലർമാരുടെ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുകയും വിദഗ്ധരുടെ അഭിപ്രായം തേടുകയും ചെയ്തിരുന്നു.
ഈ നിയമം നടപ്പിലാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് തൊഴിൽ മന്ത്രി സന്തോഷ് ലാഡ് പ്രതികരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും പൂർണ്ണമായ പിന്തുണയുണ്ടെങ്കിൽ മാത്രമേ നിരോധനം പ്രായോഗികമായി നടപ്പിലാക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ കമ്പനികൾ കുട്ടികളുടെ പ്രായം പരിശോധിക്കുന്നതിനുള്ള കർശനമായ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ഈ ഉത്തരവ് സൂചിപ്പിക്കുന്നത്.
സൗജന്യ സിലിണ്ടർ, പലിശരഹിത വിദ്യാഭ്യാസ വായ്പ, തൊഴിലില്ലായ്മ വേതനം; തമിഴ്നാടിനെ ഞെട്ടിച്ച് വിജയ്യുടെ ടിവികെ പ്രകടനപത്രിക


തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിക്കാന് ശശികല; ഇപിഎസിനെതിരെ രൂക്ഷവിമർശനം.





