പുതുയുഗ യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നു; ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധി എത്തും

തിരുവനന്തപുരം: തകർന്നടിഞ്ഞ നമ്മുടെ നാടിനെ പുതുയുഗത്തിലേക്ക് നയിക്കുന്ന ചരിത്രപരമായ ജനകീയ മുന്നേറ്റമായിരുന്നു പുതുയുഗ യാത്രയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ മേഖലയിലും കൃത്യമായ കാഴ്ചപ്പാടും പ്ലാനിങ്ങും ഉണ്ടെന്നും എല്ലാത്തിനുമുള്ള ബദൽ മാർഗങ്ങളും യുഡിഎഫിന്റെ പക്കൽ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കേരളത്തിൽ സർക്കാരില്ലായ്മയാണ്, കേന്ദ്രസർക്കാരിന്റേത് വിഭജന രാഷ്ട്രീയവും. ഈ രാഷ്ട്രീയ പരിസരത്തുനിന്നാണ് വർഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാട് യുഡിഎഫ് ആവർത്തിച്ച് പ്രഖ്യാപിക്കുന്നതെന്ന് സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 23 ദിവസം നീണ്ടുനിന്ന യാത്രയിൽ 120 പൊതു സമ്മേളനങ്ങൾ ഉണ്ടായിരുന്നു. സർക്കാരിനോടുള്ള കേരളത്തിന്റെ രോഷം യാത്രയിൽ ഉടനീളം തിരിച്ചറിഞ്ഞതായി സതീശൻ പറയുന്നു.
പൂർണ ആത്മവിശ്വാസത്തിൽ ഒറ്റ പാർട്ടി എന്നപോലെ ഒരേ മനസ്സോടെ ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സതീശൻ അവകാശപ്പെട്ടു. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ പുതുയുഗ യാത്ര ഫെബ്രുവരി ആറിന് കാസർഗോഡ് നിന്നുമാണ് ആരംഭിച്ചത്. യാത്ര നാളെ വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.