കാസര്‍കോട്: സംസ്ഥാനത്ത് ഭരണമാറ്റം ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന ‘പുതുയുഗയാത്ര’യ്ക്ക് ആറിന് കുമ്പളയില്‍ തുടക്കമാകും. ഫെബ്രുവരി ആറിന് വൈകിട്ട് നാലിന് കെ.സി. വേണുഗോപാല്‍ എം.പി. യാത്ര ഉദ്ഘാടനം ചെയ്യും. രാഹുല്‍ ഗാന്ധി ഉദ്ഘാടനത്തിന് എത്തുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ വിവാദങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുത്ത് അദ്ദേഹം യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
എന്നാല്‍, ശശി തരൂര്‍ എം.പിയെ യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ പങ്കെടുപ്പിച്ച് പുതുയുഗയാത്രയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ നേതൃത്വം ആലോചിക്കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും ധൂര്‍ത്തിനും ബദലായി യുഡിഎഫിന്റെ വികസന കാഴ്ചപ്പാടുകള്‍ ജനമുന്നില്‍ അവതരിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. പിണറായി സര്‍ക്കാരിന്റെ ഭരണ വിരുദ്ധത ചര്‍ച്ചയാക്കുന്നതാകും യാത്ര.
യാത്ര തുടങ്ങുന്നതിന് മുന്‍പേ തന്നെ നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ചൂടുപിടിച്ചിട്ടുണ്ട്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്നുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികകള്‍ ഹൈക്കമാന്‍ഡിന് മുന്‍പാകെ എത്തി. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിയില്‍ ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറിനും ബാലുശ്ശേരിയില്‍ രമ്യാ ഹരിദാസിനുമാണ് പ്രഥമ പരിഗണന. എലത്തൂരില്‍ വിദ്യാ ബാലകൃഷ്ണനും നോര്‍ത്തില്‍ കെ. ജയന്തും സ്ഥാനാര്‍ഥികളായേക്കും. തിരുവമ്പാടി സീറ്റ് ലീഗുമായി വെച്ചുമാറുന്ന കാര്യത്തിലും ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
അതേസമയം, എറണാകുളം ജില്ലയില്‍ സീറ്റ് ചര്‍ച്ചകള്‍ പടലപ്പിണക്കങ്ങളിലേക്ക് നീങ്ങുന്നത് നേതൃത്വത്തിന് തലവേദനയാകുന്നു. തൃക്കാക്കരയില്‍ ഉമാ തോമസ് എംഎല്‍എയ്ക്കെതിരെ പ്രാദേശിക നേതൃത്വത്തിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. എംഎല്‍എ ഫണ്ട് വിനിയോഗത്തിലും വോട്ട് ചേര്‍ക്കലിലും വീഴ്ചയുണ്ടായെന്നാണ് പരാതി. ദീപ്തി മേരി വര്‍ഗീസിന്റെ പേരും ഇവിടെ സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്.
കുന്നത്തുനാട്ടില്‍ വി.പി. സജീന്ദ്രനെതിരെയും ഒരു വിഭാഗം എഐസിസിക്ക് പരാതി നല്കി കഴിഞ്ഞു. ട്വന്റി-20യെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണമാണ് സജീന്ദ്രനെതിരെ ഉയരുന്നത്. ഗ്രൂപ്പ് പോരുകളും പ്രാദേശിക എതിര്‍പ്പുകളും പരിഹരിച്ച് വിജയസാധ്യതയുള്ള പട്ടിക മാര്‍ച്ച് ആറിന് യാത്ര സമാപിക്കുന്നതോടെ അന്തിമമാക്കാനാണ് കോണ്‍ഗ്രസ് നീക്കം
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സുധാകരനില്ലെങ്കില്‍ വോട്ടില്ല; കണ്ണൂരില്‍ അണികളുടെ ചങ്കുപൊട്ടുന്നു; പോരാട്ടവീര്യവുമായി ‘കെ.എസ്’ സൈന്യം; ഡല്‍ഹിയില്‍ രാഹുല്‍ നയതന്ത്രം വിജയിക്കുമോ? കോണ്‍ഗ്രസില്‍ സുധാകര വികാരം ശക്തം; പെട്ട് കോണ്‍ഗ്രസ് ഹൈക്കമാണ്ട്





