തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ വിവാദത്തില്‍ മേയര്‍ വി.വി. രാജേഷിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും നഗരസഭയെ പ്രതിക്കൂട്ടിലാക്കാനും സി.പി.എം നടത്തിയ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. ക്ഷേത്രപരിസരത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും മാലിന്യനീക്കം ട്രസ്റ്റിന്റെ നേരിട്ടുള്ള ചുമതലയിലാണെന്നുമുള്ള ക്ഷേത്ര അധികൃതരുടെ വിശദീകരണമാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയത്.
മേയറുടെ ജനപ്രീതി തകര്‍ക്കാന്‍ ലക്ഷ്യമിട്ട് സി.പി.എമ്മും മന്ത്രി വി. ശിവന്‍കുട്ടിയും നടത്തിയ നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന ബി.ജെ.പി ആരോപണം ഇതോടെ ശക്തമായി. നഗരസഭ ഭരണം 100 ദിവസം തികയും മുന്‍പേ ബി.ജെ.പി ഭരണസമിതിക്ക് ലഭിക്കുന്ന ജനപിന്തുണ സി.പി.എം നേതാക്കളുടെ ഉറക്കം കെടുത്തുകയാണെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ്. രാജീവ് പരിഹസിച്ചു.
പൊങ്കാല കഴിഞ്ഞ് വെറും രണ്ട് ദിവസം തികയും മുന്‍പേ മേയറെ പരിഹസിക്കാന്‍ സി.പി.എം മുഖപത്രം ശ്രമിച്ചതാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പൊങ്കാലയുടെ ചുടുകട്ടകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുമെന്ന മേയറുടെ വാഗ്ദാനം ‘രണ്ടു ദിവസം കഴിഞ്ഞിട്ടും നടപ്പിലായില്ല’ എന്ന വിചിത്രമായ കണ്ടെത്തലാണ് ദേശാഭിമാനി നടത്തിയത്. കോര്‍പ്പറേഷന്‍ ബജറ്റിലെ ചരിത്രപരമായ പ്രഖ്യാപനത്തെ താറടിക്കാനുള്ള ശ്രമമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കട്ടകള്‍ ശേഖരിച്ച് മണിക്കൂറുകള്‍ക്കകം വീട് നിര്‍മ്മിക്കാത്തത് വലിയ പരാജയമായി ചിത്രീകരിച്ച സി.പി.എം ശൈലിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ക്ഷേത്രത്തിനകത്തെ മാലിന്യം ട്രസ്റ്റ് നീക്കം ചെയ്യുമെന്ന് വ്യക്തമായി അറിയാവുന്ന മണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രി വി. ശിവന്‍കുട്ടി, അന്വേഷണത്തിനായി ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തിയത് രാഷ്ട്രീയ നാടകമാണെന്ന് ബി.ജെ.പി ആരോപിച്ചു. നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളെ നടി മല്ലികാ സുകുമാരന്‍ അടക്കമുള്ള പ്രമുഖര്‍ പ്രകീര്‍ത്തിച്ചിരുന്നു.
പാര്‍ക്കിംഗ് കൊള്ള അവസാനിപ്പിച്ചതും യുദ്ധകാലാടിസ്ഥാനത്തില്‍ നഗരം വൃത്തിയാക്കിയതും മേയര്‍ക്ക് വലിയ കൈയ്യടി നേടിക്കൊടുത്തു. ഇതില്‍ പ്രകോപിതരായ സി.പി.എം നേതൃത്വം ‘അഭിനവ ദാരുകന്മാരെപ്പോലെ’ കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി നേതൃത്വം കുറ്റപ്പെടുത്തി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വന്ദേഭാരതിനും പണികിട്ടും; 700 രൂപയ്ക്ക് കണ്ണൂരിലെത്താം! ഇ. ശ്രീധരന്റെ ‘അതിവേഗ’ മാന്ത്രികത; കേരളത്തിന് ഇത് സ്വപ്നതുല്യമായ ബദല്‍





