തിരുവനന്തപുരം: പോക്‌സോ കേസ് ഇരകളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ തനിക്കെതിരെ എടുത്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെയാണ് ശ്രീലേഖ ഹർജി നൽകിയത്. തന്റെ ഭാഗം കേൾക്കാതെയാണ് മജിസ്‌ട്രേറ്റ് പരാതി പോലീസിന് കൈമാറിയതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ശ്രീലേഖയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി വിഷയത്തിൽ മ്യൂസിയം പോലീസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.
തനിക്കെതിരെ വ്യക്തിഹത്യ നടത്താൻ വേണ്ടി ബോധപൂർവ്വം കെട്ടിച്ചമച്ച പരാതിയാണിതെന്ന് ശ്രീലേഖ പ്രതികരിച്ചു. പ്രായപൂർത്തിയായവരുടെ പേരുകൾ മാത്രമാണ് താൻ പരാമർശിച്ചതെന്നും അവർ അവകാശപ്പെട്ടു. ദില്ലി നിർഭയ കേസ്, കിളിരൂർ-കവിയൂർ കേസുകൾ, സൗമ്യ വധക്കേസ്, പെരുമ്പാവൂർ പീഡനക്കേസ് തുടങ്ങിയവയിലെ ഇരകളുടെ വിവരങ്ങൾ പുറത്തുവിട്ടു എന്നതായിരുന്നു ശ്രീലേഖയ്‌ക്കെതിരെയുള്ള പ്രധാന പരാതി.
സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. അതിജീവിതകളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന കർശന നിയമം നിലനിൽക്കെ, അത് ലംഘിച്ച് സ്വന്തം ബ്ലോഗിലൂടെയും യൂട്യൂബ് ചാനലിലൂടെയും വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കേസിലെ തുടർനടപടികളിൽ ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകമാകും
കാലടി സർവ്വകലാശാലയിൽ കൂട്ടനടപടി; പരീക്ഷാ കൺട്രോളറെ നീക്കി വിസി


മുഖ്യമന്ത്രിയുടെ ഗൺമാന് ഉദ്യോഗക്കയറ്റം; 20 താൽക്കാലിക തസ്തികകൾ സൃഷ്ടിച്ച് ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഉത്തരവ്




