കണ്ണൂരില്‍ പിജെ ഫാന്‍സിന് കടുത്ത നിരാശ; ചെന്താരകത്തിന് വേണ്ടി വാദിക്കാന്‍ ആരുമില്ല; പി ജയരാജന്‍ അടുത്ത അതൃപ്തിയില്‍; സിപിഎമ്മിലെ ജനകീയന്‍ രാഷ്ട്രീയ വിരമിക്കലിനോ?

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ സിപിഎമ്മിലെ കരുത്തനായ നേതാവ് പി. ജയരാജന്‍ കടുത്ത നിരാശയില്‍. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്നേക്കുമെന്നാണ് സൂചന.
ചൊവ്വാഴ്ച ചേരുന്ന നിര്‍ണ്ണായക ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പി. ജയരാജനെയും ഇ.പി. ജയരാജനെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പിജെയ്ക്ക് വേണ്ടി വാദിക്കാന്‍ ഇക്കുറി സംസ്ഥാന നേതൃത്വത്തിലോ പൊളിറ്റ് ബ്യൂറോയിലോ ആരുമില്ലാത്തത് അദ്ദേഹത്തിന്റെ അനുയായികളെ ചൊടിപ്പിച്ചിട്ടുണ്ട്.
ജനകീയനായ നേതാവിനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാത്തത് വലിയ നീതികേടാണെന്നാണ് ‘പിജെ ഫാന്‍സ്’ സമൂഹമാധ്യമങ്ങളിലൂടെ ആഞ്ഞടിക്കുന്നത്. കണ്ണൂരിലെ ‘ചെന്താരകത്തിന്’ വേണ്ടി സംസാരിക്കാന്‍ പാര്‍ട്ടി വേദികളില്‍ ആരുമില്ലാത്ത അവസ്ഥയാണെന്നും അവര്‍ ആരോപിക്കുന്നു. ജയരാജന്മാര്‍ക്ക് വിശ്രമം അനുവദിക്കുമ്പോള്‍ കെ.കെ. ശൈലജയ്ക്ക് വിജയസാധ്യത മുന്‍നിര്‍ത്തി ഇളവ് നല്‍കുന്നതിലെ ഇരട്ടത്താപ്പും ചര്‍ച്ചയാകുന്നുണ്ട്. പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ ശൈലജ ടീച്ചര്‍ തന്നെ വേണമെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുകയാണ്.
മത്സരരംഗത്തുള്ള ഏക ജയരാജന്‍ എം.വി. ജയരാജനായിരിക്കും. എ.എന്‍. ഷംസീറിന് പകരം തലശ്ശേരിയില്‍ എം.വി. ജയരാജനെ പരീക്ഷിക്കാനാണ് നീക്കം. മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തിനിറങ്ങിയ എം.വി. നികേഷ് കുമാറിന് സീറ്റ് നല്‍കുമോ എന്ന കാര്യത്തിലും ഇന്നത്തെ യോഗം തീരുമാനമെടുത്തേക്കും.
തളിപ്പറമ്പില്‍ പി.കെ. ശ്യാമളയ്‌ക്കെതിരെ ഉയര്‍ന്ന എതിര്‍പ്പും പയ്യന്നൂരില്‍ ടി.ഐ. മധുസൂദനനെ നിലനിര്‍ത്താനുള്ള തീരുമാനവും കണ്ണൂരിലെ പാര്‍ട്ടിയില്‍ പുകയുന്ന വിഭാഗീയതയുടെ സൂചനകളാണ്. അവഗണിക്കപ്പെട്ട പി. ജയരാജന്റെ അടുത്ത നീക്കം കണ്ണൂരിലെ തിരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് ബാധിക്കുമെന്ന ആശങ്ക ഒരു വിഭാഗം നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.