പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലെ കാലങ്ങളായുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് ബോർഡിന്റെ നിലപാടെന്നും യുവതീ പ്രവേശനത്തെ എതിർക്കുമെന്നും പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് മാർച്ച് 14-നകം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും.
വിഷയത്തിൽ ബോർഡിനുള്ളിൽ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുവതീ പ്രവേശനത്തിനെതിരെ ബോർഡ് പ്രമേയം പാസാക്കിയതായും അറിയിച്ചു. നിലവിലുള്ള ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെ എതിർക്കാനാണ് ബോർഡിന്റെ തീരുമാനം.കേവലം ആചാര സംരക്ഷണം മാത്രമല്ല, ശബരിമലയുടെ ഭരണനിർവ്വഹണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനും ബോർഡ് ലക്ഷ്യമിടുന്നു.പ്രത്യേക ബജറ്റ്: ശബരിമലയ്ക്കായി മാത്രമായി പ്രത്യേക ബജറ്റ് അവതരിപ്പിക്കും.
ഇടനിലക്കാരെ ഒഴിവാക്കി ഭക്തരിൽ നിന്ന് നേരിട്ട് സ്പോൺസർഷിപ്പുകൾ സ്വീകരിക്കും. ഇതിനായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കും.വിഷു ഉത്സവത്തോടനുബന്ധിച്ച് പമ്പയിൽ ഫെസ്റ്റിവൽ ഓഫീസ് തുറക്കും. ഭക്തർക്കായി കൃത്യമായ അനൗൺസ്‌മെന്റ് സംവിധാനവും ശുചീകരണത്തിനായി പ്രത്യേക പ്രോട്ടോക്കോളും ഏർപ്പെടുത്തും.
ഇതര സംസ്ഥാനങ്ങളിലെ ഭക്തരുമായി കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിനായി വിവിധ ഭാഷകളിൽ മാസിക ആരംഭിക്കാനും ബോർഡിന് പദ്ധതിയുണ്ട്.മുൻപ് സ്വീകരിച്ച നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി ആചാര സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ബോർഡിന്റെ ഈ പുതിയ നീക്കം വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കടകംപള്ളി സുരേന്ദ്രനെതിരെ നീക്കവുമായി ഉണ്ണികൃഷ്ണൻ പോറ്റി!തനിക്കെതിരെയുള്ള ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി





