നഗരൂര്‍ എസ്.ഐയെ അടിച്ച പ്രതികളുമായി റീല്‍സ് ഇല്ലേ? പോലീസിനെ ട്രോളി കമന്റുകള്‍; കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല!

തിരുവനന്തപുരം: തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയിലെ നഗരൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറെ ഔദ്യോഗിക വാഹനം തടഞ്ഞുനിര്‍ത്തി കയ്യേറ്റം ചെയ്യുകയും അസഭ്യം വിളിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ രണ്ടുപേരെ പിടികൂടിയെന്നഅറിയിപ്പ് നല്‍കിയ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍  ട്രോളുകളുടെ പെരുമഴ.
പോലീസിന്റെ ‘മൃദുഭാവേ’യുള്ള അറിയിപ്പില്‍ രൂക്ഷമായ പ്രതികരണമാണ് പൊതുജനങ്ങള്‍ നടത്തുന്നത്.
ഇക്കാര്യത്തില്‍ റീല്‍സ് ഇടുന്നില്ലേ എന്നാണ് പ്രധാന ചോദ്യം. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ  ‘സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ കേരള’ എന്നതിലാണ് ‘നഗരൂര്‍ സംഭവം ഒന്നും മൂന്നും പ്രതികള്‍ പിടിയില്‍ ‘എന്ന അറിയിപ്പ് പോലീസ് ആസ്ഥാനത്തുനിന്നും നല്‍കിയത്.
 പോലീസിനെതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികളെ കൊണ്ടുവരുന്നതും കോടതിയില്‍ ഹാജരാക്കുന്നതും അവര്‍ കൈകൂപ്പി മാപ്പ് പറയുന്നതുമൊ ക്കെ സംഗീതത്തിന്റെ അകമ്പടിയോടെ റീല്‍സാക്കി ഔദ്യോഗിക പേജില്‍ ഇടുന്ന പതിവ് പോലീസിനുണ്ട്. അടുത്തിടെ പത്തനാപുരത്ത് പോലീസ് ജീപ്പ് സ്വകാര്യ വാഹനമുപയോഗിച്ച് ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കൈകൂപ്പി കരഞ്ഞുകൊണ്ട് മാപ്പു പറയുന്നവീഡിയോ പോലീസ് ഔദ്യോഗിക പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് സിപിഎം നേതാക്കളും ഡിവൈഎഫ്‌ഐ നേതാക്കളും പ്രതികളായ ഈ കേസില്‍ റീല്‍സ് ഇല്ലേ എന്ന ചോദ്യം ഉയര്‍ന്നിരിക്കുന്നത്.
ഒന്നും മൂന്നും പ്രതികള്‍ പിടിയില്‍ എന്നാണ് ഔദ്യോഗിക ഭാഷ്യം എങ്കിലും ഇരുവരും പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഒന്നാംപ്രതി വിഷ്ണുവും മൂന്നാംപ്രതി എല്‍ സി രതീഷും ആണ്.ആകെ 9 പ്രതികളാണ് ഈ കേസിലു ള്ളത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.