തിരുവനന്തപുരം: അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയും ആധുനിക അന്വേഷണരീതികളും ആയുധമാക്കി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ മുന്നേറ്റത്തിന്റെ പാതയില്‍. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ റെക്കോര്‍ഡ് വേഗത്തിലുള്ള നടപടികളും ശാസ്ത്രീയ അന്വേഷണ രീതികളുമാണ് ബ്യൂറോ നടപ്പിലാക്കിയത്. സൈബര്‍ ഫോറന്‍സിക് ലാബ് മുതല്‍ നിര്‍മ്മിത ബുദ്ധി വരെയുള്ള ആധുനിക സൗകര്യങ്ങള്‍ വിജിലന്‍സിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചു.
നിരന്തരമായി അഴിമതിയും കൈക്കൂലിയും വാങ്ങുന്ന 700 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കി. ഇവരെ നിരീക്ഷിക്കാന്‍ ‘ഡോസിയര്‍-എസ്.ഒ.എസ് മാനേജെമെന്റ് സിസ്റ്റം’ എന്ന കേന്ദ്രീകൃത പോര്‍ട്ടല്‍ ആരംഭിച്ചു. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഇത്തരം ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും നിലവിലെ പദവികളും നിരീക്ഷിക്കാനും വിജിലന്‍സിന് സാധിക്കുന്നുണ്ട്. അഴിമതിക്കാരെ കൈയ്യോടെ പിടികൂടുന്ന ട്രാപ്പ് കേസുകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വന്‍ വര്‍ദ്ധനവാണുണ്ടായത്. ഈ കാലയളവില്‍ 232 ട്രാപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 2025-ല്‍ മാത്രം പിടിക്കപ്പെട്ട 57 ട്രാപ്പ് കേസുകള്‍ വിജിലന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ കണക്കാണ്. 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സീയറെ പിടികൂടിയതാണ് തുകയുടെ അടിസ്ഥാനത്തില്‍ ഇതില്‍ ഏറ്റവും വലുത്. യു.പി.ഐ വഴിയുള്ള ഡിജിറ്റല്‍ കൈക്കൂലി ഇടപാടുകളെയും വിജിലന്‍സ് നിരീക്ഷണത്തിലാക്കി.
മറ്റ് പ്രധാന നേട്ടങ്ങള്‍:
മിന്നല്‍ പരിശോധനകള്‍: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 11,294 മിന്നല്‍ പരിശോധനകളാണ് സംസ്ഥാനത്തുടനീളം നടത്തിയത്.
വിജിലന്‍സ് കോടതി: കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കൊല്ലം ആസ്ഥാനമായി പുതിയ വിജിലന്‍സ് കോടതി നിലവില്‍ വന്നു.
ഡിജിറ്റല്‍ സേവനങ്ങള്‍: പരാതികള്‍ സ്വീകരിക്കാന്‍ ടോള്‍-ഫ്രീ (1064), വാട്‌സ്ആപ്പ് സംവിധാനങ്ങള്‍ ആരംഭിച്ചു.
പരിശീലനം: വിജിലന്‍സ് ചരിത്രത്തിലാദ്യമായി 80 ഉദ്യോഗസ്ഥര്‍ക്ക് ഖാസിയാബാദിലെ സി.ബി.ഐ അക്കാദമിയില്‍ പ്രത്യേക പരിശീലനം നല്‍കി.
തിരുവനന്തപുരം മുട്ടത്തറയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നാല് നിലകളുള്ള വിജിലന്‍സ് ഓഫീസ് കോംപ്ലക്സിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 1064 എന്ന ടോള്‍ ഫ്രീ നമ്പറിലോ 9447789100 എന്ന വാട്‌സ്ആപ്പ് നമ്പറിലോ അറിയിക്കാമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആ വനിതാ നേതാവിനെ ‘സൈബര്‍ ആക്രമണത്തിന്’ എറിഞ്ഞു കൊടുത്ത പഴയ എസ് എഫ് ഐക്കാരന്; അര്ജുന് ആയങ്കിയ്ക്ക് മേട്ടുക്കടയില്‍ അടിച്ചുപൊളിക്ക് അവസരം നല്‍കിയത് ഇടഞ്ഞ സഖാക്കള്‍; മേട്ടുക്കടയിലെ ബോംബേറിന് പിന്നില്‍ ക്ണ്ണൂര്‍ കണക്ഷന്; പോലീസിനെ പേടിച്ച് ആയങ്കി ഓടിയ കഥ





