തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയില്‍ സീറ്റ് ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടി ഇടതുമുന്നണി. യു.ഡി.എഫും എന്‍.ഡി.എയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ നടപടികളിലേക്ക് കടന്നതോടെ, തിങ്കളാഴ്ച എല്‍.ഡി.എഫ് യോഗം ചേര്‍ന്ന് സീറ്റ് വിഭജനത്തിന് അന്തിമരൂപം നല്‍കും. ശനിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാകും ഘടകകക്ഷികള്‍ക്ക് നല്‍കേണ്ട സീറ്റുകളുടെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമെടുക്കുക.
സി.പി.ഐ, കേരള കോണ്‍ഗ്രസ് (എം) എന്നീ കക്ഷികള്‍ ഒഴികെയുള്ള മറ്റ് ഘടകകക്ഷികളുടെ കാര്യത്തില്‍ സി.പി.എം കൈക്കൊള്ളുന്ന നിലപാടായിരിക്കും ഇക്കുറി നിര്‍ണ്ണായകം. സീറ്റ് ചര്‍ച്ചകളില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് കേരള കോണ്‍ഗ്രസ് (ബി)-യുടെ നിലപാടാണ്. നിലവില്‍ പത്തനാപുരം സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഇക്കുറി രണ്ട് സീറ്റുകള്‍ നല്‍കാനാണ് മുന്നണിയില്‍ ആലോചന നടക്കുന്നത്.
മന്ത്രി ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസും കോടതി വിധിയും ജനാധിപത്യ കേരള കോണ്‍ഗ്രസിന് തിരിച്ചടിയായ പശ്ചാത്തലത്തില്‍, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം കേരള കോണ്‍ഗ്രസ് (ബി)-യ്ക്ക് നല്കാന് സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ തലസ്ഥാന നഗരിയില്‍ ഗണേഷ് കുമാറിന്റെ പാര്‍ട്ടിക്ക് വലിയൊരു രാഷ്ട്രീയ നേട്ടമാകും അത്. നിലവിലെ മൂന്ന് സീറ്റുകള്‍ക്ക് പുറമെ തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലായി രണ്ട് സീറ്റുകള്‍ കൂടി ആര്.ജെ.ഡി (രാഷ്ട്രീയ ജനതാദള്‍) ആവശ്യപ്പെട്ടിട്ടുണ്ട്. ആര്.ജെ.ഡിക്ക് നല്കുന്ന അധിക സീറ്റുകളുടെ കാര്യത്തില്‍ സി.പി.എം എടുക്കുന്ന തീരുമാനം മുന്നണി സമവാക്യങ്ങളില്‍ പ്രധാനമാണ്.
അതേസമയം, കഴിഞ്ഞ തവണ തര്‍ക്കത്തിലായ കുറ്റ്യാടി സീറ്റിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) ഉറച്ച നിലപാടിലാണ്. കുറ്റ്യാടിക്ക് പകരം കോഴിക്കോട് ജില്ലയില്‍ തന്നെ മറ്റൊരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ സി.പി.എം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നതാണ് കണ്ടറിയേണ്ടത്. പഠന കോണ്‍ഗ്രസിലെ നിര്‍ദ്ദേശങ്ങളും നവകേരള സദസ്സിലെ പരാതികളും ക്രോഡീകരിച്ച് പ്രകടനപത്രിക തയ്യാറാക്കാന്‍ സമിതിയെ നിശ്ചയിക്കും.
കഴിഞ്ഞ തവണ 86 സീറ്റില്‍ മത്സരിച്ച സി.പി.എമ്മും 25 സീറ്റില്‍ മത്സരിച്ച സി.പി.ഐയും തങ്ങളുടെ സീറ്റുകളില്‍ കാര്യമായ മാറ്റം വരുത്താന്‍ സാധ്യതയില്ല. ചെറിയ ഘടകകക്ഷികളെ എങ്ങനെ തൃപ്തിപ്പെടുത്തും എന്നതിനെ ആശ്രയിച്ചിരിക്കും ഇടതുമുന്നണിയുടെ സീറ്റ് വിഭജനത്തിലെ സുഗമമായ നീക്കം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പോലീസിനെതിരെയുള്ള ആക്രമണം: കർശന നടപടിയെന്ന് ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖർ




