കൽപറ്റ: വയനാട്ടിൽ പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുവിനെയും അയൽവാസിയെയും പോലീസ് അറസ്റ്റ് ചെയ്തു. 2024-25 കാലയളവിൽ കുട്ടി നിരന്തരമായി ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് താൻ നേരിട്ട ക്രൂരതകളെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഈ മാസം പത്താം തീയതിയാണ് സ്കൂൾ അധികൃതർ പോലീസിനെ വിവരം അറിയിക്കുന്നത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അന്നുതന്നെ രണ്ട് പ്രതികളെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
അയ്യപ്പ സംഗമത്തിലെ സ്പോൺസർഷിപ്പ് വിവാദത്തിൽ; ദേവസ്വം ബോർഡും മന്ത്രിയും രണ്ട് തട്ടിൽ? നിയമസഭയിൽ വെളിപ്പെടുത്തൽ
അയ്യപ്പ സംഗമത്തിലെ സ്പോൺസർഷിപ്പ് വിവാദത്തിൽ; ദേവസ്വം ബോർഡും മന്ത്രിയും രണ്ട് തട്ടിൽ? നിയമസഭയിൽ വെളിപ്പെടുത്തൽ


ആലപ്പുഴയിൽ രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾ വീടുകൾക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; നെടുമുടി പോലീസ് അന്വേഷണം ആരംഭിച്ചു





