നിവിൻ പോളിയുടെ പൊളിറ്റിക്കൽ ത്രില്ലർ “പ്രതിഛായ” ട്രെയ്‌ലർ പുറത്തിറങ്ങി! ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്ത് മോഹൻലാൽ

കൊച്ചി: നിവിൻ പോളിയും ബി. ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ‘പ്രതിഛായ’യുടെ ട്രെയ്‌ലർ കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുറത്തിറക്കി. കേരളത്തിൽ സമീപകാലത്ത് വലിയ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിയുടെ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പും പ്രകടനവുമാണ് ട്രെയ്‌ലറിലെ പ്രധാന ആകർഷണം.

ശ്രീ ഗോകുലം മൂവീസും ആർ.ഡി. ഇലുമിനേഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം തൊണ്ണൂറ് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷമാണ് പൂർത്തിയായത്. മലയാളത്തിലെ മുതിർന്ന താരം ബാലചന്ദ്രമേനോൻ ഒരു സുപ്രധാന വേഷത്തിൽ തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻ പിള്ള രാജു, ആൻ അഗസ്റ്റിൻ, നിഷാന്ത് സാഗർ തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ജസ്റ്റിൻ വർഗീസിന്റെ സംഗീതവും ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണവും ചിത്രത്തിന് കരുത്തേകുന്നു. പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിലും എഡിറ്റർ മനോജും സാങ്കേതിക വിഭാഗത്തിന് നേതൃത്വം നൽകുന്നു.

ഒരു രാഷ്ട്രീയ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും ‘പ്രതിഛായ’യെന്നാണ് ട്രെയ്‌ലറിൽ നിന്നുള്ള സൂചനകൾ. ഭരണകൂടവും രാഷ്ട്രീയ കരുനീക്കങ്ങളും പ്രമേയമാകുന്ന ചിത്രം ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. അരോമ മോഹൻ (പ്രൊഡക്ഷൻ കൺട്രോളർ), റോണക്സ് സേവ്യർ (മേക്കപ്പ്), സിജി തോമസ് (കോസ്റ്റ്യൂം), ഷാജി പാടൂർ (ചീഫ് അസോസിയേറ്റ് ഡയറക്ടർ) എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ. സിനിമയുടെ പി.ആർ & മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ കണ്ടന്റ് ഫാക്ടറിയാണ് കൈകാര്യം ചെയ്യുന്നത്.

ബി. ഉണ്ണികൃഷ്ണന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു ശൈലിയായിരിക്കും ‘പ്രതിഛായ’യുടേതെന്നാണ് സിനിമാ വൃത്തങ്ങൾ വിലയിരുത്തുന്നത്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിലെത്തും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.