നവകേരള സര്‍വ്വേയില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി; രാഷ്ട്രീയ പ്രചാരണത്തിന് സര്‍ക്കാര്‍ പണം പാടില്ല

കൊച്ചി : നവകേരള സദസ്സുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം’  കേരള ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേകള്‍ നടത്താന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.സര്‍ക്കാരിന്റെ ഈ നീക്കം നിലവിലെ സാമ്പത്തിക നിയമങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്നും കോടതി വിലയിരുത്തി. ഔദ്യോഗിക സംവിധാനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് ഭരണഘടനാപരമായി ശരിയല്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.കോടതി വിധി വന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി.സി.പി.ഐ.എം പ്രവര്‍ത്തകരെയും സര്‍ക്കാര്‍ പണവും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ആദിവാസി മേഖലകളില്‍ ലഘുലേഖ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ച നടപടി നിയമവിരുദ്ധമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള വിപുലമായ പദ്ധതി എന്ന നിലയ്ക്കാണ് മുഖ്യമന്ത്രി ഈ സര്‍വ്വേ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്നാരോപിച്ച് പ്രതിപക്ഷം കോടതിയെ സമീപിക്കുകയായിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.