ചോറ്റാനിക്കര പെൺകുട്ടിയുടെ മരണം: കൊറിയൻ പ്രൊഫൈലിന് പിന്നിൽ മലയാളി സുഹൃത്തുക്കളെന്ന് സംശയം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

എറണാകുളം: ചോറ്റാനിക്കരയിൽ പ്ലസ്‌വൺ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുതിയ ദിശയിലേക്ക്. പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെ സംസാരിച്ചിരുന്ന കൊറിയൻ സുഹൃത്ത് യഥാർത്ഥത്തിൽ കൊറിയക്കാരനല്ലെന്നും, കുട്ടിയെ പരിചയമുള്ള ആരെങ്കിലും വ്യാജ പ്രൊഫൈലിലൂടെ സംസാരിച്ചതാകാമെന്നുമാണ് പോലീസിന്റെ പുതിയ കണ്ടെത്തൽ.കഴിഞ്ഞ ജനുവരി 27-നാണ് തിരുവാങ്കുളം ശാസ്താമുഗളിലെ പാറമടയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ കൊറിയൻ സുഹൃത്ത് മരിച്ചതിൽ മനംനൊന്ത് താൻ ജീവിതം അവസാനിപ്പിക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെയാണ് ‘കൊറിയൻ ബന്ധം’ ചർച്ചയായത്.

കൊറിയൻ യുവാവുമായി പെൺകുട്ടി സംസാരിച്ചിരുന്നതിന് ഡിജിറ്റൽ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, കുട്ടിയുടെ സുഹൃത്തുക്കളോ പരിചയക്കാരോ തന്നെയാണോ വ്യാജ പ്രൊഫൈലിലൂടെ സംസാരിച്ചത് എന്നാണ് പോലീസ് പരിശോധിക്കുന്നത്.പെൺകുട്ടിയുടെ ചില സുഹൃത്തുക്കളെ സംശയമുണ്ടെന്ന് പിതാവ് നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിതാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. കുട്ടിയുടെ ഫോൺ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഡിലീറ്റ് ചെയ്ത ചാറ്റുകളും ഫയലുകളും വീണ്ടെടുത്താൽ മാത്രമേ കൊറിയൻ പ്രൊഫൈലിന് പിന്നിൽ ആരാണെന്ന് വ്യക്തമാകൂ എന്ന് എറണാകുളം റൂറൽ എസ്പി കെ.എസ്. സുദർശൻ അറിയിച്ചു.

കൊറിയൻ ഭ്രമവും സൈബർ കെണികളും തടയുന്നതിനായി സ്കൂളുകളിലും കോളേജുകളിലും ‘സ്റ്റുഡന്റ്‌സ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്’ രൂപീകരിക്കും. സൈബർ പോലീസിനെ ഉപയോഗിച്ച് വ്യാപകമായ ബോധവൽക്കരണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതാവുകയും പിന്നീട് പാറമടയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് ജനുവരി 19-ന് മരിച്ചുവെന്നാണ് കുട്ടിയുടെ കുറിപ്പിലുണ്ടായിരുന്നത്. ഈ മരണം നടന്നോ എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.