തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാന രാഷ്ട്രീയം വീണ്ടും ശബരിമല വിഷയത്തിലേക്ക് വഴിമാറുന്നു. സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമവാദം കേള്‍ക്കാന്‍ തീരുമാനിച്ചതോടെ, ‘ശബരിമല 2.0’ എന്ന നിലയിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണം മാറുകയാണ്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിക്ക് പ്രധാന കാരണമായത് ശബരിമല വിഷയത്തിലെ കര്‍ക്കശ നിലപാടായിരുന്നു എന്ന തിരിച്ചറിവ് നിലനില്‍ക്കെ, പിണറായി സര്‍ക്കാരിന്റെ കോടതിയിലെ അടുത്ത നീക്കം അതിനിര്‍ണ്ണായകമാകും.
തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ നില്ക്കുന്ന ഏപ്രില്‍ മാസത്തിലാണ് സുപ്രീംകോടതിയില്‍ നിര്‍ണ്ണായക വാദം നടക്കുന്നത്. ഇത് വോട്ട് ബാങ്കുകളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
കോടതി നിശ്ചയിച്ചിരിക്കുന്ന സമയക്രമം:
മാര്‍ച്ച് 14: കേരള സര്‍ക്കാര്‍ എഴുതിത്തയ്യാറാക്കിയ വാദങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.
ഏപ്രില്‍ 7 – 9: ഹര്‍ജിക്കാരെയും വിശ്വാസികളെയും അനുകൂലിക്കുന്നവരെയും കോടതി കേള്‍ക്കും.
ഏപ്രില്‍ 14 – 16: വിധിയെ അനുകൂലിക്കുന്നവരുടെ വാദം കേള്‍ക്കും.
ഏപ്രില്‍ 22: വാദം പൂര്‍ത്തിയാക്കി വിധിയിലേക്ക് കടക്കും.
മാര്‍ച്ച് 14-ന് സര്‍ക്കാര്‍ നല്കുന്ന സത്യവാങ്മൂലം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ ചലനമുണ്ടാക്കും. 2018-ലെ നവോത്ഥാന വാദം ഉപേക്ഷിച്ചാല്‍ അത് പാര്‍ട്ടിക്കുള്ളിലെ പുരോഗമന വാദികളെ പ്രകോപിപ്പിച്ചേക്കാം. എന്നാല്‍ നിലപാട് തുടര്‍ന്നാല്‍ അത് 2019-ലെ ലോക്സഭാ പരാജയം ആവര്‍ത്തിക്കാന്‍ കാരണമായേക്കുമെന്ന് നേതൃത്വം ഭയക്കുന്നു. ചുരുക്കത്തില്‍, വരാനിരിക്കുന്നത് ഒരു ‘ശബരിമല തിരഞ്ഞെടുപ്പ്’ തന്നെയാണ്.
കേന്ദ്രത്തിന്റെ വ്യക്തതയും കേരളത്തിന്റെ അനിശ്ചിതത്വവും
വിധി പുനഃപരിശോധിക്കണമെന്ന ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ പരസ്യമായി പിന്തുണച്ചുകഴിഞ്ഞു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഈ നിലപാട് വ്യക്തമാക്കിയതോടെ, ബിജെപിയും എന്‍ഡിഎയും തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന സനദേശം വോട്ടര്‍മാരിലേക്ക് എത്തിച്ചു കഴിഞ്ഞു. എന്നാല്‍, കേരള സര്‍ക്കാരിന്റെ നിലപാട് ഇപ്പോഴും ദുരൂഹമാണ്. നവോത്ഥാന വാദത്തില്‍ ഉറച്ചുനില്‍ക്കണോ അതോ വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് നിലപാട് മാറ്റണോ എന്ന പ്രതിസന്ധിയിലാണ് സിപിഎം. സര്‍ക്കാര്‍ പഴയ നിലപാട് തിരുത്തുമെന്ന സൂചനകള്‍ എന്‍എസ്എസ് പോലുള്ള സംഘടനകള്‍ നല്‍കുന്നുണ്ടെങ്കിലും, ഔദ്യോഗികമായ സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല.
പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ വിശ്വാസത്തിനൊപ്പമാണെന്ന സൂചനകള്‍ നല്‍കുന്നത് സര്‍ക്കാരിനെ വെട്ടിലാക്കുന്നു. ഇക്കുറി ബോര്‍ഡ് യുവതീപ്രവേശനത്തെ എതിര്‍ത്തേക്കാം. ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക വിവാദങ്ങളും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ആരോപണങ്ങളും പ്രതിപക്ഷം സജീവമായി ഉയര്‍ത്തുന്നു ആചാര സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജി. സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിക്കഴിഞ്ഞു. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ ഒരു വാക്കുപോലും എന്‍എസ്എസ് നിലപാടിനെ സ്വാധീനിക്കും.
ശബരിമല കേസിനൊപ്പം തന്നെ മതപരമായ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട മറ്റ് സുപ്രധാന വിഷയങ്ങളും ഒന്‍പതംഗ ബെഞ്ച് പരിശോധിക്കും:
മുസ്ലീം സ്ത്രീകള്‍ക്ക് പള്ളികളിലും ദര്‍ഗകളിലും പ്രവേശനം നല്‍കുന്നത്.
പാഴ്സി സ്ത്രീകള്‍ക്ക് അഗിയാരികളില്‍ പ്രവേശനം.
ദാവൂദി ബോറ സമൂഹത്തിലെ സ്ത്രീകളുടെ സുന്നത്ത് തുടങ്ങിയ ആചാരങ്ങള്‍.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
സസ്പെൻഷനും കടുത്ത നടപടികളും; പത്തു വർഷത്തെ അവഗണനയ്ക്ക് മറുപടി നൽകാൻ യുഡിഎഫ് അനുകൂല പോലീസ് സംഘടനകൾ
സസ്പെൻഷനും കടുത്ത നടപടികളും; പത്തു വർഷത്തെ അവഗണനയ്ക്ക് മറുപടി നൽകാൻ യുഡിഎഫ് അനുകൂല പോലീസ് സംഘടനകൾ







