പാലക്കാട് : മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനും പേഴ്സണല്‍ അസിസ്റ്റന്റുമായിരുന്ന എ. സുരേഷ് മലമ്പുഴ നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും.പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന ‘പുതുയുഗ യാത്ര’ നാളെ പാലക്കാട് ജില്ലയില്‍ പ്രവേശിക്കുമ്പോള്‍ എ. സുരേഷ് ജാഥയില്‍ പങ്കെടുക്കും. കെ.പി.സി.സി നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം. ജാഥാ വേദിയില്‍ വെച്ച് തന്നെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
ദീര്‍ഘകാലം വി.എസ്. അച്യുതാനന്ദന്റെ നിഴലായി കൂടെയുണ്ടായിരുന്ന വ്യക്തിയാണ് സുരേഷ്. വി.എസിന്റെ തട്ടകമായ മലമ്പുഴയില്‍ അദ്ദേഹത്തിന്റെ തന്നെ മുന്‍ സഹായിയെ സ്വതന്ത്രനായി ഇറക്കുന്നതിലൂടെ ഇടത് വോട്ടുകളില്‍ വലിയ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. 11 വര്‍ഷം മുന്‍പ് സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട സുരേഷ്, ഇതുവരെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും, യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനാണ് സുരേഷ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. വി.എസ് പക്ഷത്തോട് അനുഭാവമുള്ള വോട്ടര്‍മാരെയും സി.പി.എമ്മിലെ അതൃപ്തരെയും ഒപ്പം നിര്‍ത്താന്‍ സുരേഷിന്റെ വരവ് സഹായിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘അമ്മ’ നാഥനില്ലാക്കളരി! ‘ജിഹാദി’ വിളിയും കൈയേറ്റവും മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന് നാടകം വരെ; സാമ്പത്തിക തിരിമറിയില്‍ ട്രഷറര്‍ പുറത്ത്; താരസംഘടനയില്‍ അഴുക്കുചാല്‍ രാഷ്ട്രീയം; ലാലും മമ്മൂട്ടിയും മൗനത്തില്‍





