തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കും. തദ്ദേശത്തില്‍ സിപിഎമ്മിനുണ്ടായ തിരിച്ചടി കൂടി കണക്കിലെടുത്താണ് അടുത്ത തിരഞ്ഞെടുപ്പിലും ‘ക്യാപ്ടന്‍’ ആകാന്‍ പിണറായി എത്തുന്നത്. അടുത്ത സംസ്ഥാന സമിതി യോഗത്തില്‍ പിണറായി തന്നെ കാര്യങ്ങള്‍ വിശദീകരിക്കും. പിണറായിയ്‌ക്കെതിരായ വികാരം സിപിഎമ്മില്‍ പുലര്‍ത്തുന്നവരുണ്ട്. അവര്‍ പോലും അടുത്ത തിരഞ്ഞെടുപ്പില്‍ പിണറായി മത്സരിച്ചില്ലെങ്കില്‍ സിപിഎമ്മിന് സമ്പൂര്‍ണ്ണ തോല്‍വിയുണ്ടാകുമെന്ന വിലയിരുത്തിലിലാണ്. ഉയര്‍ത്തി പിടിക്കാന്‍ പകരം ക്യാപ്ടന്മാരില്ലാത്തതാണ് ഇതിനു കാരണം.
പിണറായി മത്സരിക്കാതെ മാറി നിന്നാല്‍ സിപിഎം തകരുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുമുണ്ട്. ഈ സാഹചര്യത്തില്‍ മൂന്നാം ടേമില്‍ മത്സരിക്കാന്‍ പിണറായിയ്ക്ക് ഇളവു നല്‍കും. പരിചയ സമ്പന്നരായ മന്ത്രിമാരുടെ കുറവ് ഇടതു സര്‍ക്കാരിന് തിരിച്ചടിയായി. ഇതാണ് ജനങ്ങളില്‍ നിന്നുള്ള അകല്‍ച്ചയ്ക്ക് കാരണം. അതിനാല്‍ ജനകീയ മുഖമുള്ള നേതാക്കളെ എല്ലാം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും. രണ്ടു ടേം മാനദണ്ഡത്തിലും മികച്ച എംഎല്‍എമാര്‍ക്ക് ഇളവു നല്‍കും. സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ മത്സരിക്കാനും സാധ്യതയില്ല. തിരഞ്ഞെടുപ്പ് ഏകോപനത്തിന് വേണ്ടി ഗോവിന്ദന്‍ തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും മാറി നില്‍ക്കും. കെകെ ശൈലജയെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനം എടുക്കും.
2021 ല്‍ സ്വപ്ന തുല്ല്യമായ തുടര്‍ഭരണമാണ് കേരളം പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ഇടത് മുന്നണിക്ക് നല്‍കിയത്. ആ ജനവികാരത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ പിണറായിക്കും സിപിഎമ്മിനുമായില്ലെന്ന വിമര്‍ശനം ശക്തമാണ്.. കെ കെ ശൈലജ, തോമസ് ഐസക്, ജി സുധാകരന്‍ എന്നിവരെയൊക്കെ മാറ്റിനിര്‍ത്തി. അധികാരമത്രയും പിണറായി വിജയന്‍ എന്ന ഒരൊറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പാര്‍ട്ടിക്ക് മുകളിലായി എന്നും വിമര്‍ശനമുണ്ട്. അപ്പോഴും പിണറായിയുടെ പ്രഭാവത്തെ മറികടക്കാന്‍ ആരും ഇപ്പോഴില്ല. പിണറായി വിജയന്‍ എന്ന നേതൃ ബിംബം ഇപ്പോഴും സിപിഎമ്മില്‍ കരുത്തനാണ്. അല്ലാത്ത പക്ഷം കെകെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കണം. ഇതിന് പിണറായി വഴങ്ങാനും സാധ്യതയില്ല. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ പിണറായി വീണ്ടും മത്സരിക്കും.
BIG EXCLUSIVE യുവനടിയുടെ പരാതിയില്‍ പീഢനക്കേസില്‍ സംവിധായകന് രഞ്ജിത് അറസ്റ്റില്‍, കസ്റ്റഡിയിലെടുത്തത് എല്‍ഡിഎഫിന്റെ പ്രചരണത്തിനായി തൊടുപുഴയിലെത്തിയപ്പോള്‍
കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ പരമാവധി സീറ്റുകള്‍ ജയിക്കുകയാണ് സിപിഎം ലക്ഷ്യം. ഇതിലൂടെ യുഡിഎഫ് വെല്ലുവിളി മറികടക്കും. മുസ്ലീം ലീഗ് ശക്തി കേന്ദ്രങ്ങളില്‍ പരമാവധി മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. കുറ്റാരോപിതരേയും കളങ്കിതരയേും മത്സരിക്കാനും അനുവദിക്കില്ല. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകനെ അടക്കം സ്ഥാനാര്‍ത്ഥിയാക്കുന്നത് പരിഗണിക്കും. വിഎസ് വികാരം തിരഞ്ഞെടുപ്പില്‍ നിര്‍ത്താനും ആലപ്പുഴയില്‍ ജയിച്ചു കയറാനുമാണ് ഇത്. വിജയ സാധ്യത മാത്രം കണക്കിലെടുത്താകും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. വിജയം ഉറപ്പുള്ള സീറ്റുകളില്‍ രണ്ടു ടേമില്‍ ജയിച്ച എംഎല്‍എമാരെ മത്സരിക്കാന്‍ അനുവദിക്കുകയുമില്ല.
തദ്ദേശത്തില്‍ കോണ്‍ഗ്രസിന്റെ ദുര്‍ബ്ബലമായ സംഘടനാ സംവിധാനത്തിലായിരുന്നു സിപിഎമ്മിന്‍െയും ഇടതുമുന്നണിയുടെയും പ്രതീക്ഷകള്‍. കുടുംബശ്രീയും സഹകരണ ബാങ്കുകളുമടങ്ങുന്ന വലിയൊരു സംവിധാനം വിളിപ്പുറത്തുണ്ടെന്നും പഞ്ചായത്തുകളും നഗരസഭകളും ജയിക്കാമെന്നും കരുതി. അതു പാളിയെന്നതാണ് വസ്തുത.


ദേശീയപാതകളില്‍ ടോള്‍ ബൂത്തുകള്‍ മായും; പകരം വരുന്നത് ‘ഫ്രീ ഫ്ലോ’ സംവിധാനം; പണമടച്ചില്ലെങ്കില്‍ ഇരട്ടി പിഴ





