വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നതായി സൂചന. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പച്ചക്കൊടി ലഭിച്ചാൽ ഉടൻ ദൗത്യം ആരംഭിക്കാൻ യുഎസ് സൈന്യം തയ്യാറാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വ്യോമ-നാവിക ആക്രമണങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്.
നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിൽ സൈനികരെ അഭിസംബോധന ചെയ്യവേ, ഇറാനിൽ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം ‘ഭരണമാറ്റം’ ആണെന്ന് ട്രംപ് തുറന്നടിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ ‘ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവ്’ പൂർത്തിയാക്കിയ സൈനികരെ സന്ദർശിച്ച ശേഷമായിരുന്നു ട്രംപിന്റെ ഈ നിർണ്ണായക പ്രസ്താവന.
നേരത്തെ ഇറാൻ തീരത്ത് തമ്പടിച്ച യുഎസ്എസ് ഏബ്രഹാം ലിങ്കണ് പിന്നാലെ, അത്യാധുനിക യുഎസ്എസ് ജെറൾഡ് ആർ ഫോർഡ് കൂടി പശ്ചിമേഷ്യയിലേക്ക് അയച്ചതായി ട്രംപ് സ്ഥിരീകരിച്ചു. ഇതിന്റെ ആകാശദൃശ്യങ്ങൾ അദ്ദേഹം ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ 47 വർഷമായി ഇറാൻ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനിടെ ഒട്ടേറെ ജീവനുകൾ നഷ്ടപ്പെട്ടുവെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാനെ ഇനി ആര് നയിക്കുമെന്ന ചോദ്യത്തിന് അവിടെ ആളുകളുണ്ട് എന്ന ഒഴുക്കൻ മറുപടിയാണ് അദ്ദേഹം നൽകിയത്.
പേര് വെളിപ്പെടുത്താത്ത രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് സൈന്യം ഉത്തരവിനായി കാത്തിരിക്കുകയാണെന്ന വാർത്ത റോയിട്ടേഴ്സ് പുറത്തുവിട്ടത്.സൈനിക സന്നാഹം ശക്തമാക്കുമ്പോഴും, ഇറാനുമായി ഒരു ഉടമ്പടിയിലെത്തുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ട്രംപ് സൂചിപ്പിച്ചിരുന്നു. ഇത് ഇറാനു മേൽ കടുത്ത സമ്മർദ്ദം ചെലുത്തി കീഴടക്കാനുള്ള ‘മാക്സിമം പ്രഷർ’ തന്ത്രത്തിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഒറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കും; അസാധാരണ വാര്‍ത്ത സമ്മേളനവുമായി ട്രംപ്; ഇന്നു രാത്രി നിര്‍ണ്ണായകം





