“കിം ജോങ് ഉന്നിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമാകുന്നു ! ഉത്തരകൊറിയയിൽ അധികാരക്കൈമാറ്റത്തിന് കളമൊരുങ്ങുന്നു; പിൻഗാമിയായി മകൾ കിം ജു-എ എത്തിയേക്കും

സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അനന്തരാവകാശിയായി മകൾ കിം ജു-എ നിയോഗിക്കപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. ദക്ഷിണകൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS) ആണ് സാഹചര്യത്തെളിവുകൾ നിരത്തി ഈ നിഗമനത്തിലെത്തിയത്. ഈ മാസം അവസാനം പ്യോങ്യാങ്ങിൽ നടക്കാനിരിക്കുന്ന വർക്കേഴ്സ് പാർട്ടി കോൺഗ്രസിൽ ഇത് സംബന്ധിച്ച ഔദ്യോഗിക സൂചനകൾ ഉണ്ടായേക്കുമെന്നാണ് നിരീക്ഷണം.

കഴിഞ്ഞ കുറച്ചു കാലമായി കിം ജോങ് ഉന്നിനൊപ്പം പ്രധാന ഔദ്യോഗിക പരിപാടികളിലും വിദേശ സന്ദർശനങ്ങളിലും കിം ജു-എ സ്ഥിരസാന്നിധ്യമാണ്. ചൈന സന്ദർശന വേളയിൽ ഉന്നതതല യോഗങ്ങളിൽ പങ്കെടുത്തതും ഭരണാധികാരിക്ക് ലഭിക്കുന്ന പരിഗണന കിം ജു-എയ്ക്കും നൽകുന്നതും ഇതിന്റെ സൂചനയാണെന്ന് ദക്ഷിണകൊറിയൻ ഏജൻസി വിലയിരുത്തുന്നു. ഭരണാധികാരിയാകാനുള്ള പ്രാഥമിക പരിശീലനങ്ങൾ കിം ജു-എയ്ക്ക് ലഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഫെബ്രുവരി അവസാന വാരം നടക്കുന്ന പാർട്ടി കോൺഗ്രസിൽ കിം ജു-എ പങ്കെടുക്കുന്നുണ്ടോ എന്നതിനെ ലോകരാജ്യങ്ങൾ അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നേരത്തെ അഭ്യൂഹങ്ങൾ പടർന്നപ്പോൾ, സഹോദരി കിം യോ ജോംഗ് അധികാരത്തിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മകളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതോടെ സഹോദരിയുടെ സാധ്യതകൾ മങ്ങുകയാണ്.ഭരണാധികാരിയാകാനുള്ള പക്വത കിം ജു-എ കൈവരിച്ചതായി ദക്ഷിണകൊറിയൻ ഇന്റലിജൻസ് നിരീക്ഷിക്കുന്നു.

വർക്കേഴ്സ് പാർട്ടി യോഗത്തിൽ പിൻഗാമിയെക്കുറിച്ചുള്ള കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിം കുടുംബത്തിലെ നാലാം തലമുറ അധികാരത്തിലേറുന്നത് ഉത്തരകൊറിയയുടെ വിദേശനയങ്ങളിൽ എന്ത് മാറ്റമുണ്ടാക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.