മലപ്പുറം: ന്യൂസ് 24 മേധാവി ആർ ശ്രീകണ്ഠൻ നായരുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു കയ്യാമംവെച്ച് കോടതിയിൽ ഹാജരാക്കിയ സിപിഎം പ്രവർത്തകൻ റഷീദ് ചെമ്പൻ അറസ്റ്റിന്റെ ഒന്നാം വർഷം ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു.
‘പണവും സ്വാധീനവും ഇല്ലാത്തവരെ പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവർ പോലീസ് സേനയിൽ ഉണ്ടെന്ന് അനുഭവത്തിലൂടെ ബോധ്യം വന്നിട്ട് ഇന്നേക്കൊരാണ്ട് ‘എന്നാണ് കഴിഞ്ഞ ദിവസമിട്ട ഫേസ്ബുക്ക് പോസ്റ്റിൽ റഷീദ് പറയുന്നത്.
സൈബർ കേസിന്റെപേരിൽ അർദ്ധരാത്രി വീട് വളഞ്ഞാണ് റഷീദിനെ പോലീസ് അറസ്റ്റ്ചെയ്തത്. നിസാര കുറ്റമായിരുന്നിട്ടും കൊടുംക്രിമിനലുകളെ കൊണ്ടുപോകുമ്പോലെ കയ്യാമം വെച്ചാണ് ഈ ചെറുപ്പക്കാരനെ പോലീസ് കോടതിയിൽ എത്തിച്ചത്. ഇതിനെതിരെ അന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
മനുഷ്യാവകാശ കമ്മിഷൻ, യൂത്ത് കമ്മീഷൻ, പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി എന്നിവിടങ്ങളിലെല്ലാം പോലീസ് അതിക്രമത്തിനെതിരെ പരാതി നൽകി. മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ ആ അന്വേഷണ റിപ്പോർട്ട് കോമഡിയായെന്ന് സിപിഎമ്മിന്റെ സൈബർ പോരാളി കൂടിയായ റഷീദ് ചെമ്പൻ പറയുന്നു.
നൽകിയ പരാതികളിൽ ആകെ അനക്കം ഉണ്ടായത് യൂത്ത് കമ്മിഷന് നൽകിയ പരാതിയിലാണ്. ഹിയറിങ്ങിന് ജില്ലാ പോലീസ് മേധാവി എത്തി. താൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ അദ്ദേഹം കുഴഞ്ഞു. എന്നാൽ ബന്ധപ്പെട്ട എസ് എച്ച് ഒ എത്താത്ത തിനാൽ കേസ് അടുത്ത ഹിയറിങ്ങിന് മാറ്റിയെന്ന് റഷീദ് വിശദീകരിക്കുന്നു.
അടുത്ത ഹിയറിങ് തൃശൂരിലാണ്. ഒരു ദിവസം ലീവെടുത്ത് വേണം അവിടെ പോകാൻ. ഒരാളെ കൂടെകൊണ്ടുപോകണം. വണ്ടിക്കൂലിയും ചെലവുകളും ഒക്കെയായി 2500 രൂപ ചെലവ് വരും എന്നും അതിൽ ആയിരം രൂപ കൂടി കൂട്ടിയാൽ കോടതിയിൽ പൊയ്ക്കൂടെ എന്നും റഷീദ് ചോദിക്കുന്നു.
റഷീദിന്റെ ഫേസ്ബുക്ക് പോസ്റ്റിനുതാഴെ സംസ്ഥാന സർക്കാരിനെയും പോലീസിനെയും വിമർശിച്ചുകൊണ്ടുള്ള ഒട്ടേറെ കമന്റുകൾ വന്നിട്ടുണ്ട്. റഷീദിനെ കളിയാക്കിക്കൊണ്ട് “നീ സഖാവ് അല്ലേ” എന്ന ഒരാളുടെ ചോദ്യത്തിന് “തീർച്ചയായും “എന്നാണ് റഷീദ് മറുപടി നൽകിയിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്വദേശിയായ റഷീദ് ചെമ്പൻ സൈബർ പോരാളി എന്ന നിലയിൽ സി പി എം അണികൾക്കിടയിൽ ശ്രദ്ധേയനാണ്.


സിപിഎമ്മില്‍ പിണറായി യുഗം തുടരും; എം.എ ബേബിയുടെ വരവ് തടയാന്‍ തന്ത്രപരമായ നീക്കം; ബാലഗോപാലിന് വഴി അടയുന്നു
ക്രിസ്മസിന് അടിച്ചുപൂസായി മലയാളി ; ബെവ്കോയ്ക്ക് റെക്കോര്‍ഡ് മദ്യവില്‍പ്പന





