കൊച്ചി:ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിലെ പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2025 ജനുവരി 16-ന് കേരളത്തെയാകെ നടുക്കിയ കൊലപാതക പരമ്പരയിലെ പ്രതിക്കാണ് അറസ്റ്റിലായി ഒരു വർഷത്തിന് കഴിഞ്ഞാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. അയൽവാസികളായ പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെ സ്വന്തം വീട്ടിൽ വെച്ച് ക്രൂരമായികൊലപ്പെടുത്തിയെന്നതാണ് ഋതുവിനെതിരെയുള്ള കേസ്.
തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെക്കുറിച്ച് വിനീഷയുടെ ഭർത്താവ് മോശമായി സംസാരിച്ചതുമാണ് കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പ്രതി കോടതിയിൽ വാദിച്ചത്. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന ഋതു കൊലപാതകത്തിന് രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്.ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
നാട്ടുകാരുടെ ഇടയിൽ സ്ഥിരം ശല്യക്കാരനായിരുന്ന ഋതുവിനെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു. രാത്രികാലങ്ങളിൽ അയൽവീടുകളുടെ ടെറസിൽ കയറിക്കിടക്കുന്നതും സ്ത്രീകളെ ശല്യം ചെയ്യുന്നതും പതിവാക്കിയ ഇയാൾക്കെതിരെ പോലീസ് കാപ്പ ചുമത്തിയിരുന്നു. കാപ്പ നിലനിൽക്കെയാണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു





