തിരുവനന്തപുരം: അന്ന് 29 ബാറുകൾ: ഇന്നു 884 എണ്ണം. ബാറുകളുടെ എണ്ണത്തിൽ കേരളത്തിൽ വൻകുതിച്ചുചാട്ടം. മദ്യലഭ്യത കുറയ്ക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ ഭരണനേട്ടമാണിത്.
ബാറുകളുടെ എണ്ണത്തിൽ 30 48. 28 ശതമാനം വർദ്ധനവാണ് കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ ഉണ്ടായിട്ടുള്ളത്.
യുഡിഎഫ് സർക്കാർ 2016ൽ അധികാരമൊഴിയുമ്പോൾ കേരളത്തിലെ ബാറുകളുടെ എണ്ണം 29 മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ -2026 ൽ -ബാറുകളുടെ എണ്ണം 884 എണ്ണവും.യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ 5177 കള്ളുഷാപ്പുകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. അന്നത്തെ ബിവറേജസ് ഔട്ട്ലെറ്റുകളുടെ എണ്ണം 39 ആയിരുന്നു. എന്നാൽ ഇന്ന് കള്ള് ഷോപ്പുകളുടെ എണ്ണം 5171 ആണ്. അന്നത്തെ അപേക്ഷിച്ച് ആറെണ്ണത്തിന്റെ കുറവ്. ബിവറേജ് ഔട്ട്ലെറ്റുകളുടെ എണ്ണത്തിൽ 27 എണ്ണത്തിന്റെ വർദ്ധനവ് ഉണ്ടായി. അതായത് 336 എണ്ണം.
അബ്കാരി ഷോപ്പുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ആരംഭിക്കുന്നതിന് യഥേഷ്ടം വഴിതുറന്നിട്ടുമുണ്ട് സംസ്ഥാന സർക്കാർ. 2012-13 കാലയളവിലെ അബ്കാരി നയപ്രകാരം ഷോപ്പുകൾ ആരംഭിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൂർ അനുമതി വേണമായിരുന്നു.
ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ലെന്ന് ഹൈക്കോടതി; തിരുവനന്തപുരം സെന്‍ട്രലില്‍ സിറ്റിംഗ് എം.എല്‍.എയ്ക്ക് മത്സരിക്കാനാവില്ല; അയോഗ്യത തുടരും
എന്നാൽ 2017ലെ കേരള പഞ്ചായത്ത് (ഭേദഗതി) നിയമത്തിലൂടെ ഈ അനുമതി ആവശ്യം സർക്കാർ ഒഴിവാക്കി. അബ്കാരി ഷോപ്പുകൾ ആരംഭിക്കുന്നതിന് യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങൾ മുൻകൂർ അനുമതി നൽകാതിരിക്കുന്ന അവസ്ഥയുണ്ടായിരുന്നു.ഇതിനെ മറികടക്കാനായിരുന്നു സർക്കാരിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നീക്കം.


‘അതിവേഗ റെയിലിനായി’ പൊന്നാനിയിൽ ഓഫീസ് തുറന്ന് ‘മെട്രോ മാൻ’ ; ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു





