നടിയും നര്‍ത്തകിയുമായ ആര്യ പാര്‍വതിയും നടനും മോഡലുമായ ദിലീപും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
ആര്യയുടെ കുഞ്ഞനുജത്തി ആദ്യ പാര്‍വതി (പാലു) വിവാഹച്ചടങ്ങുകളില്‍ ഉടനീളം മുഖ്യ ആകര്‍ഷണമായിരുന്നു. താലി ചാര്‍ത്തുമ്പോഴും പുടവ കൈമാറുമ്പോഴും അച്ഛനും അമ്മയ്ക്കുമൊപ്പം കുഞ്ഞുപെങ്ങളും സാക്ഷിയായി.സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ മെഹന്തി ചടങ്ങുകളുടെ വീഡിയോകള്‍ പങ്കുവെച്ചിരുന്നുവെങ്കിലും വിവാഹമാണെന്ന സൂചന ആരാധകര്‍ക്ക് നല്‍കിയിരുന്നില്ല. വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ വാര്‍ത്ത പുറംലോകമറിഞ്ഞത്.
മോഹിനിയാട്ടം നര്‍ത്തകി എന്ന നിലയില്‍ പ്രശസ്തയായ ആര്യ ഒരു മികച്ച നടി കൂടിയാണ്. നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെ താരം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.’ആര്യമോഹനം’ എന്ന പേരില്‍ സ്വന്തമായി ഒരു നൃത്തവിദ്യാലയവും താരം നടത്തുന്നുണ്ട്.യൂട്യൂബ് വ്ലോഗുകളിലൂടെയും ഇന്‍സ്റ്റാഗ്രാം റീല്‍സുകളിലൂടെയും ആര്യക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്.
ചെന്നൈയിൽ വിവാഹവിരുന്നിന് ഒന്നിച്ചെത്തി വിജയ്യും തൃഷയും; വിവാഹമോചന വാർത്തകൾക്കിടെ താരങ്ങളുടെ സന്ദർശനം ചർച്ചയാകുന്നു.
ആര്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി താരം കരുതുന്നത് തന്റെ കുഞ്ഞനുജത്തി പാലുവിനെയാണ്.തന്റെ 23-ാം വയസ്സിലാണ് ആര്യയ്ക്ക് ഒരു അനിയത്തി പിറന്നത്. അമ്മയുടെ 47-ാം വയസ്സിലായിരുന്നു പാലുവിന്റെ ജനനം.അനിയത്തിയെ ഒരു മകളെപ്പോലെയാണ് ആര്യ പരിപാലിക്കുന്നത്. പാലുവിന്റെ ജനനം മുതല്‍ പേരിടീല്‍ ചടങ്ങുകള്‍ വരെയുള്ള എല്ലാ വിശേഷങ്ങളും ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.


‘കഞ്ഞി കുടിക്കാന്‍ അഭിനയിക്കുന്ന ഉരുണ്ടുപരന്ന ഒരുത്തി!’ സ്നേഹ ശ്രീകുമാറിനെതിരെ ബോഡിഷെയ്മിംഗ് പരാമര്‍ശവുമായി നര്‍ത്തകി സത്യഭാമ





