കൊച്ചി: സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ഏതിലെല്ലാം വൈസ് ചാൻസിലർമാരുടെ സ്ഥിരം ഒഴിവുകൾ ഉണ്ടെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. സ്ഥിരം വിസിമാരെ നിയമിക്കാതെ താൽക്കാലിക വിസിമാർ തുടരുന്നതിനുള്ള കാരണം വ്യക്തമാക്കണമെന്നും ഹൈക്കോടതി.
ഇത് സംബന്ധിച്ചുള്ള വിശദീകരണം സത്യവാങ്മൂലമായി ഒരാഴ്ചയ്ക്കുള്ളിൽ ഫയൽ ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് സൌമൻ സെൻ, ജസ്റ്റിസ് വി. എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
സ്ഥിരം വി സി മാരില്ലാത്ത സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വിസിമാരെ അടിയന്തരമായി നിയമിക്കണമെന്നും വിസി നിയമനങ്ങളു മായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഇതിനകം ഫയൽ ചെയ്യപ്പെട്ടിട്ടുള്ള ഹർജ്ജികൾ ഒന്നിച്ച് പരിഗണിക്കണമെന്നുമുള്ള ഹർജിയിലെ ആവശ്യവും കോടതി അംഗീകരിച്ചു. ഇത് സംബന്ധിച്ച എല്ലാ ഹർജി കളും ഒന്നിച്ചു സമർപ്പിക്കാൻ രജിസ്ട്രാർക്ക് കോടതി നിർദ്ദേശംനൽകി.
വിദ്യാഭ്യാസ പ്രവർത്തകയായ ഡോ: മേരി ജോർജ് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ഫയൽ ചെയ്ത പൊതു താൽപ്പര്യ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കാലിക്കറ്റ്, ഡിജിറ്റൽ, സാങ്കേതിക, ആരോഗ്യ സർവ്വകലാശാലകളിൽ മാത്രമാണ് ഇപ്പോൾ സ്ഥിരം വിസി മാരുള്ളത്. സർക്കാരിന് പുറമേ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും ചാൻസലർ, രജിസ്ട്രാർമാർ, യുജിസി, എഐസിടിഇ, എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പി.ടി. ഉഷയുടെ ഭര്‍ത്താവ് ശ്രീനിവാസന് വിടവാങ്ങി! അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കുഴഞ്ഞുവീണു; ഉഷ സ്കൂളിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വം!





