തിരുവല്ലയിലെ സ്പായില്‍ നടന്ന ക്രൂരമായ കൂട്ടബലാത്സംഗത്തിന്റെ നടുക്കുന്ന വിവരങ്ങളാണ് അതിജീവിത പുറത്തുവിട്ടിരിക്കുന്നത്. ‘മരണ സുബിന്’ എന്നറിയപ്പെടുന്ന സുബിന് അലക്സാണ്ടറും സംഘവും നടത്തിയ അക്രമം ഗുണ്ടാ പിരിവിനേക്കാള്‍ ഉപരി ഒരു ‘ക്വട്ടേഷന്‍’ ആയിരുന്നുവെന്നാണ് സൂചന.
കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ സുബിന് മൊബൈലില്‍ പകര്‍ത്തി.സ്പായിലെ മറ്റൊരു സഹപ്രവര്‍ത്തക പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തുവെന്നും യുവതി ആരോപിച്ചു.പീഡനസമയത്ത് സ്പായില്‍ ഉണ്ടായിരുന്ന ഒരു കസ്റ്റമറെ ഉപദ്രവിച്ച ശേഷം ഇദ്ദേഹത്തിനൊപ്പം അതിജീവിതയെ നിര്‍ബന്ധിച്ച് കിടത്തിയും പ്രതികള്‍ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി.
സ്പായില്‍ എത്തിയ അക്രമികള്‍ ഇത് മറ്റൊരു സ്പാ ഉടമ നല്കിയ ‘ക്വട്ടേഷന്‍’ ആണെന്ന് പറഞ്ഞിരുന്നു.സ്പായില്‍ നിന്ന് പോലീസുകാര്‍ പണം പിരിക്കാറില്ലെന്നും ഉടമ പറഞ്ഞു. പോലീസിനെതിരെയുള്ള ആഭ്യന്തര അന്വേഷണം നടക്കുന്നതിനിടെയാണ് ഈ പ്രസ്താവന.
ആറ് പ്രതികളുള്ള കേസില്‍ ഇതുവരെ രണ്ടുപേര്‍ മാത്രമാണ് പിടിയിലായത്. സുബിന് അലക്സാണ്ടര്‍, ബെര്‍ലിന്‍ ദാസ് എന്നിവരാണ് അറസ്റ്റിലായത്.ബാക്കിയുളള നാല് പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കൂട്ടബലാത്സംഗ കേസില്‍ പോലീസ് ശക്തമായ നടപടി എടുത്തിട്ടുണ്ടെന്നും അന്വേഷണം കാര്യക്ഷമമായി നടക്കട്ടെയെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.


ശിക്ഷിക്കപ്പെട്ട പോലീസുകാരന് ആശ്വാസം; ജയിൽശിക്ഷ സസ്പെൻഡ് ചെയ്ത് ഹൈക്കോടതി ഉത്തരവ്
തിരുവനന്തപുരത്ത് പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 7 വർഷം കഠിനതടവ്




