കേരളത്തിൽ ഡിവൈഎസ്പിമാർക്ക് വൻ സ്ഥലംമാറ്റം; അപാകതകൾ പരിഹരിച്ച് പുതിയ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പുറത്തിറക്കിയ ഡിവൈഎസ്പി മാരുടെ സ്ഥലംമാറ്റ ഉത്തരവിലെ അപാകതകൾ പരിഹരിച്ച് പുതിയ ഉത്തരവ് വീണ്ടും പുറത്തിറക്കി.

മൂന്ന് അഡീഷണൽ എസ് പിമാരെ മാറ്റി നിയമിച്ചുകൊണ്ടും മൂന്ന് ഇൻസ്പെക്ടർ മാർക്ക് ഡിവൈഎസ്പി മാരായി ഉദ്യോഗക്കയറ്റം നൽകിക്കൊണ്ടും നേരത്തെ ഇറക്കിയ ഉത്തരവിലുള്ള ഉള്ള 24 ഡിവൈഎസ്പി മാരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ചുകൊണ്ടുമുള്ള ഉത്തരവാണ് ഇന്ന് പുറത്തിറങ്ങിയിട്ടുള്ളത്.

എറണാകുളം റൂറൽ അഡീഷണൽ എസ്പി ടിബി വിജയനെ പത്തനംതിട്ട അഡീഷണൽ എസ് പി യായും പത്തനംതിട്ട അഡീഷണൽ എസ്പി പി വി ബേബിയെ തൃശ്ശൂർ സിറ്റി അഡീഷണൽ എസ് പി യായും ക്രൈം ബ്രാഞ്ച് തൃശൂർ യൂണിറ്റിലെ ഡിവൈഎസ്പി ആയിരുന്ന വി കെ രാജുവിനെ എറണാകുളം റൂറൽ അഡീഷണൽ എസ് പി യായും മാറ്റി നിയമിച്ചിട്ടുണ്ട്.
ഇൻസ്പെക്ടർമാരായിരുന്ന വി എസ് പ്രശാന്ത്,

എസ് എം പ്രദീപ്കുമാർ,എൻ ബിജു എന്നിവർക്കാണ് ഡിവൈ എസ് പി മാരായി ഉദ്യോഗക്കയറ്റം കിട്ടിയിട്ടുള്ളത്. വി എസ് പ്രശാന്തിനെ കൊച്ചി സിറ്റി കൺട്രോൾ റൂമിലേക്കും എസ്.എം പ്രദീപ് കുമാറിനെ കോഴിക്കോട് സിറ്റി സൈബർ പോലീസ് സ്റ്റേഷനിലേക്കും എൻ ബിജുവിനെ കോഴിക്കോട് സിറ്റി ട്രാഫിക് സൗത്ത്ലേക്കും നിയമിച്ചിട്ടുണ്ട്.

ഡിവൈഎസ്പി മാരായ പി നിയാസിനെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലും എം എം ജോസിനെ കോന്നിയിലും അനിൽകുമാറിനെ സൈബർ അനാലിസിസ് വിങിലും ബൈജു പൗലോസിനെ ക്രൈം ബ്രാഞ്ച് എറണാകുളം റെയിഞ്ചിലും കെ പി തോം സനെ ഒല്ലൂരിലും എസ് സുൽഫിക്കറിനെ മുല്ലപ്പെരിയാറിലും ഇ ബാലകൃഷ്ണനെ തൃശൂർ ക്രൈം ബ്രാഞ്ചിലും എം ശശിധരനെ തൃശ്ശൂരിലും വി സുരേഷിനെ ഗുരുവായൂരിലും വിഎസ് ബിജുവിനെ എസ് എസ് ബി കൊല്ലം റൂറലിലും പി എസ് രാകേഷിനെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ആസ്ഥാനത്തേക്കും സന്തോഷ് കുമാറിനെ തിരുവനന്തപുരം സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലേക്കും കെ എ വിദ്യാധരനെ തിരുവനന്തപുരം സിറ്റി ട്രാഫിക് നോർത്തിലും എ പ്രസാദിനെ ശാസ്താംകോട്ടയിലും എ ജെ തോമസിനെ മൂവാറ്റുപുഴയിലും പി എച്ച് ഇബ്രാഹിമിനെ ചാലക്കുടിയിലും കെ എ അബ്ദുൽ സലാമിനെ തൃശൂർ റൂറൽ നർകോട്ടിക് സെല്ലിലും എം പ്രസാദിനെ കൊല്ലം റൂറൽ ഡി സി ആർ ബി യിലും എൻ സുനിൽകുമാറിനെഎസ് എസ് ബി കോഴിക്കോട് റൂറലിലും എൻ രാജേഷ് കുമാറിനെ സുൽത്താൻബത്തേരിയിലും വി വി ബെന്നിയെ കോഴിക്കോട് ക്രൈം ബ്രാഞ്ചിലും കെ ജെ ജോൺസനെ കോഴിക്കോട് സിറ്റി നർകോട്ടിക് സെല്ലിലും പി കെ ധനജ്ഞയ ബാബുവിനെ കോഴിക്കോട് സിറ്റി ട്രാഫിക് നോർത്തിലും മാറ്റി നിയമിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.