തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകാമായിരുന്ന വലിയൊരു പ്രതിസന്ധിയില്‍ നിന്നും വി.എസിന്റെ കുടുംബം സി.പി.എമ്മിനെ രക്ഷിച്ചു. വി.എസിന് പത്മവിഭൂഷണ്‍ സമ്മാനിച്ചത് സ്വീകരിക്കുന്നത് പാര്‍ട്ടിയുടെ കൂടി നിലപാടിന്റെ അടിസ്ഥാനത്തിലാകുമെന്ന് ഇന്നലെ വി.എസിന്റെ മകന്‍ വി.എ. അരുണ്‍ കുമാര്‍ വ്യക്തമാക്കിയതോടെ സി.പി.എം ക്യാമ്പുകളില്‍ വലിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്.
ആഗോള അയ്യപ്പസംഗമത്തിന്റെ സമയത്ത് വേദിയിലേയ്ക്ക് പോകുന്ന വഴിയില്‍ വെള്ളാപ്പള്ളി നടേശനെ കാറില്‍ മുഖ്യമന്ത്രി കയറ്റിയതാണ് തദ്ദേശതെരഞ്ഞെടുപ്പിലുള്‍പ്പെടെ പ്രതിപക്ഷം ശക്തമായ ആയുധമാക്കിയിരുന്നത്. ഇത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയുണ്ടാക്കുകയും ചെയ്തിരുന്നു. എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം വി.എസിനും പത്മപുരസ്‌ക്കാരം സമ്മാനിച്ചതും ചില കേന്ദ്രങ്ങള്‍ വിമര്‍ശനത്തിന് വിധേയമാക്കിയിരുന്നു.
എന്നാല്‍ മരണാനന്തര ബഹുമതിയായതുകൊണ്ട് കുടുംബമാണ് തീരുമാനം എടുക്കേണ്ടത് എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. അല്ലെങ്കിലും ഇത്തരം പുരസ്‌ക്കാരങ്ങള്‍ സ്വീകരിക്കുന്നത് വ്യക്തികളുടെ താല്‍പര്യ പ്രകാരമാണെന്നും പാര്‍ട്ടി വിശദീകരിച്ചിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് വേളയില്‍ ഇത് വലിയ ആയുധമാകുമെന്ന ഭയവും അവര്‍ക്കുണ്ടായിരുന്നു. അതിന് അറുതിവരുത്തികൊണ്ടാണ് അരുണ്‍കുമാര്‍ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസ്സിനോട് ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും എന്നും തങ്ങള്‍ക്ക് വലിയ കരുത്താണെന്ന ആമുഖത്തോടെയാണ് പുരസ്‌ക്കാരവിവരം അറിയിച്ചുകൊണ്ടുള്ള കത്ത് പങ്കുവച്ചുകൊണ്ട് അരുണ്‍കുമാര്‍ കുറിപ്പ് ആരംഭരിക്കുന്നത്. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.
എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം.
വി.എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന സ്‌നേഹവായ്പുകള്‍ക്ക് നന്ദിയെന്ന് പറഞ്ഞാണ് കുറിപ്പ് ചുരുക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കാപ്പനെ വീഴ്ത്തി പാല തിരിച്ചുപിടിക്കാന്‍ ജോസ് കെ. മാണി; സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കും; കേരള കോണ്‍ഗ്രസ് എമ്മില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം





