തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പുതിയ തസ്തിക. ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ എസ് ഡി )എന്ന തസ്തികയാണ് മുഖ്യമന്ത്രിക്കുവേണ്ടി പുതുതായി സൃഷ്ടിച്ചിരിക്കുന്നത്.

ഒരു വർഷത്തേയ്ക്കാണ് പുതിയ തസ്തിക. ഗവൺമെന്റിലെ സ്പെഷ്യൽ സെക്രട്ടറിയ്ക്ക് തുല്യമായാണ് ഈ തസ്തിക സൃഷ്ടിച്ചിട്ടുള്ളത്. ഐഎഎസ് 2012 ബാച്ചിലെ ഉദ്യോഗസ്ഥനായ ശ്രീറാം സാംബശിവ റാവുവിനെ മുഖ്യമന്ത്രിയുടെ ഒ എസ് ഡി യായി നിയമിച്ചിട്ടുണ്ട്.ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറി സ്ഥാനം പൂർണ്ണ അധിക ചുമതല യായി ശ്രീറാം സാംബശിവ റാവു വഹിക്കും. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, സർവ്വേ ആൻഡ് ലാൻഡ് റിക്കോർഡ്സ് ഡയറക്ടർ എന്നീ സ്ഥാനങ്ങളും പൂർണ്ണ അധിക ചുമതയായി അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മകളുടെ മൃതദേഹത്തിന് പുറത്ത് അമ്മയുടെ മൃതദേഹം; വിഷം കഴിച്ചശേഷം ഉപേക്ഷിച്ചതെന്ന് കരുതുന്ന ഗ്ലാസുകളും ആത്മഹത്യാക്കുറിപ്പും തെളിവായി; ജസ്റ്റിസ് ലക്ഷ്മികുട്ടിയമ്മയുടെ മരണം അന്വേഷിച്ചെത്തിയവര്‍ നേരിട്ടത് അപമാനം; ഇത് കമലേശ്വരത്തെ ക്രൂരത





