ശബരിമല കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ’90 ദിവസത്തെ നിയമപഴുതിൽ’ അന്വേഷണസംഘത്തിന് വീഴ്ച?

കൊല്ലം: ശബരിമല കട്ടിളപ്പാളിക്കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. നേരത്തെ സ്വർണ്ണക്കൊള്ള കേസിലും പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. രണ്ടു കേസിലും ജാമ്യംലഭിച്ചതോടെ പോറ്റി ഇന്ന് തന്നെ ജയിൽ മോചിതനാകും.

അന്വേഷണസംഘത്തിന് തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. നേരത്തെയുള്ള കേസിലും ഇതുതന്നെയായിരുന്നു സ്ഥിതി. റിമാണ്ടിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമോ ഭാഗിക കുറ്റപത്രമോ സമർപ്പിക്കാൻ കഴിയാതിരുന്നതോടെ സ്വാഭാവിക ജാമ്യം അനുവദിക്കാൻ കോടതി നിർബന്ധമാവുകയായിരുന്നു.
ഒരാൾ അറസ്റ്റിലായി ജയിലിലായാൽ 90ദിവസത്തിനകം കുറ്റപത്രമോ ഭാഗിക കുറ്റപത്രമോ സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് അർഹനാകും. ആ  നിയമപഴുതാണ് പോറ്റിക്ക് തുണയായത്.

ശബരിമല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം മനപ്പൂർവമാണ് കുറ്റപത്രമോ ഭാഗിക കുറ്റപത്രമോ സമർപ്പിക്കാത്തതെന്നാണ് ആരോപണം. ഈ കേസിൽ പ്രതികളായി ജയിലിൽകഴിയുന്ന സിപിഎം നേതാക്കളായ എ പത്മകുമാർ, എൻ വാസു, എൻ വിജയകുമാർ.സിപിഐ നേതാവ് കെ പി ശങ്കരദാസ് എന്നിവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനായുള്ള തന്ത്രമാണ് എസ് ഐ ടി നടത്തുന്നതെന്നാണ് കരുതപ്പെടുന്നത്.

സ്വാഭാവിക ജാമ്യം ലഭിച്ചതുകൊണ്ട് ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ശബരിമല കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കവേ ഹൈക്കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ശബരിമല കേസിൽ പ്രതികളായി ജയിലിൽ കഴിഞ്ഞിരുന്ന ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ എന്നിവർ സ്വാഭാവിക ജാമ്യം നേടി ജയിൽ മോചിതരായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.