ഡ്രൈവര്‍മാര്‍ക്ക് പരസ്പരം അറിയില്ല എന്ന മൊഴി ഭീകരസംഘടനകള്‍ ഉപയോഗിക്കുന്ന ‘സ്ലീപ്പര്‍ സെല്‍’ രീതിക്ക് സമാനം; ഒരു പോയിന്റില്‍ വാഹനം ഉപേക്ഷിച്ചാല്‍ മറ്റൊരാള്‍ വന്ന് അത് കൊണ്ടുപോകുന്ന രീതി വന്‍ ഗൂഢാലോചനയക്ക് തെളിവ്; ഉറവിടം തേടി എന്‍ഐഎയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും; തമിഴ്‌നാട്ടിലെ ‘ഡാര്‍ക്ക് നെറ്റ്വര്‍ക്ക്’ ലക്ഷ്യം; കേരളത്തെ ‘രക്ഷിച്ച്’ കേരളാ പോലീസ്

തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്ന് തൃശൂരിലേക്ക് പോയ പിക്കപ്പ് വാനില്‍ 18,000 ജലാറ്റിന്‍ സ്റ്റിക്കുകളും 4,800 ഡിറ്റനേറ്ററുകളുമാണ് പോലീസ് കണ്ടെടുത്തത്. ടാര്‍പ്പായയ്ക്ക് ഉള്ളില്‍ തണ്ണിമത്തന്‍ ചാക്കുകള്‍ നിരത്തി അതിനടിയില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. സാധാരണ നിലയില്‍ പാറമടകളിലേക്ക് കൊണ്ടുപോകുന്ന സ്‌ഫോടകവസ്തുക്കള്‍ ഇത്തരത്തില്‍ രഹസ്യമായി കടത്തേണ്ട കാര്യമില്ലെന്നത് പോലീസിന്റെ സംശയം ബലപ്പെടുത്തുന്നു. പാറമടകള്‍ക്കായുള്ള സ്‌ഫോടകവസ്തുക്കളല്ല ഇതെന്നും മറിച്ച് കേരളത്തെ കത്തിക്കാനുള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച രാത്രി പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ‘ഡ്രൈവര്‍മാര്‍ തമ്മില്‍ പരസ്പരം അറിയില്ല, വാഹനം ഒരു സ്ഥലത്ത് നിര്‍ത്തിയിട്ടാല്‍ മറ്റൊരാള്‍ വന്നു കൊണ്ടുപോകും’ എന്ന പ്രതി സെന്തില്‍ കുമാറിന്റെ മൊഴി ഇതിന് പിന്നിലെ വലിയൊരു ശൃംഖലയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്‌ഫോടകവസ്തുക്കളുടെ ഉറവിടവും ലക്ഷ്യസ്ഥാനവും കണ്ടെത്താന്‍ എന്‍.ഐ.എ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ വിവരം ശേഖരിച്ചുവരികയാണ്.

കേന്ദ്ര ഏജന്‍സികള്‍ നേരത്തെ തന്നെ നല്‍കിയിട്ടുള്ള സുരക്ഷാ ഭീഷണികള്‍ കേരളം ഗൗരവമായി കാണേണ്ടതുണ്ടെന്ന് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു. അതിര്‍ത്തി കടന്നുള്ള ഇത്തരം ‘മറയ്ക്കപ്പെട്ട’ കടത്തുകള്‍ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ലായിരുന്നെങ്കില്‍ കേരളം ഇന്ന് മറ്റൊരു വാര്‍ത്തയാകുമായിരുന്നു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ അതിര്‍ത്തികളില്‍ കര്‍ശനമാക്കാനാണ് തീരുമാനം. കേരളത്തെ കത്തിക്കാനാണോ ഈ സ്‌ഫോടക വസ്തുക്കള്‍ കൊണ്ടു വന്നതെന്ന സംശയം സജീവമാണ്. അതുകൊണ്ട് തന്നെ കേരളാ പോലീസിന്റെ പരിശോധനയില്‍ ആശ്വാസമാണ് ഉണ്ടാകുന്നത്.

തണ്ണിമത്തന്‍ ലോറിയിലെ സ്‌ഫോടകവസ്തു വേട്ടയില്‍ തമിഴ്നാട്ടിലെ സ്‌ഫോടകവസ്തു ശൃംഖലകളെ കേന്ദ്രീകരിച്ച് എന്‍ഐഎയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിലെ ധര്‍മ്മപുരി, സേലം മേഖലകളില്‍ നിന്നാണ് ഇവ എത്തിയതെന്ന സൂചനയെത്തുടര്‍ന്ന് അവിടുത്തെ സ്‌ഫോടകവസ്തു വിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ കേരള പൊലീ്‌സും ശേഖരിച്ചിട്ടുണ്ട്. പാറമടകള്‍ക്ക് എന്ന വ്യാജേന ലൈസന്‍സില്ലാതെ സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഡ്രൈവര്‍മാര്‍ക്ക് പരസ്പരം അറിയില്ല എന്ന മൊഴി ഭീകരസംഘടനകള്‍ ഉപയോഗിക്കുന്ന ‘സ്ലീപ്പര്‍ സെല്‍’ രീതിക്ക് സമാനമാണ്. ഒരു പോയിന്റില്‍ വാഹനം ഉപേക്ഷിച്ചാല്‍ മറ്റൊരാള്‍ വന്ന് അത് കൊണ്ടുപോകുന്ന രീതി വന്‍ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു. സംസ്ഥാനത്തെ ഐബി ഉദ്യോഗസ്ഥരും തമിഴ്നാട് ക്യൂ ബ്രാഞ്ചും പ്രതി സെന്തില്‍ കുമാറിനെ ചോദ്യം ചെയ്യും. സ്‌ഫോടകവസ്തുക്കളിലെ ബാച്ച് നമ്പറുകള്‍ പരിശോധിക്കുന്നതിലൂടെ ഏത് ഫാക്ടറിയില്‍ നിന്നാണ് ഇവ പുറത്തിറങ്ങിയതെന്ന് കണ്ടെത്താനാകും.

തൃശൂരിലേക്കാണ് ലോഡ് കൊണ്ടുപോയതെന്ന മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. മുന്‍പ് തീവ്രസ്വഭാവമുള്ള കേസുകളില്‍ പ്രതികളായവരുടെ പട്ടിക പരിശോധിക്കുകയും അവരുമായി ഈ സംഘത്തിന് ബന്ധമുണ്ടോ എന്ന് കണ്ടെത്തുകയും ചെയ്യും. കേരളത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി തണ്ണിമത്തന്‍, പച്ചക്കറി ലോറികളുടെ മറവില്‍ ഇതിന് മുന്‍പും ഇത്തരം കടത്തുകള്‍ നടന്നിട്ടുണ്ടോ എന്ന ഭീതിയിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ ക്വാറികളിലും സംശയകരമായ കേന്ദ്രങ്ങളിലും വ്യാപകമായ റെയ്ഡ് നടത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 23നാണു ഡിവൈ എസ് പി മാരുടെ സ്ഥലംമാറ്റ ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയത്. 134 പേർക്കായിരുന്നു സ്ഥലംമാറ്റം. ഇതിനുപുറമെ 5 സർക്കിൾ ഇൻസ്‌പെക്ടർമാരെ ഉദ്യോഗക്കയറ്റം നൽകി ഡിവൈ എസ് പി മാരായും നിയമിച്ചിരുന്നു. 11അഡിഷണൽ എസ് പി മാരെയും മാറ്റി നിയമിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദ്ദേശം പാലിച്ചുകൊണ്ടാണ് സ്ഥലംമാറ്റം ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇത്പ്രകാരം ഒരു ഉദ്യോഗസ്ഥന് സ്വന്തം ജില്ലയിൽ ജോലിനോക്കാൻ കഴിയില്ല. ഇതര ജില്ലക്കാരനാണെകിലും തുടർച്ചയായി ഒരു ജില്ലയിൽ മൂന്നുവർഷം ജോലി നോക്കിയാൽ തെരഞ്ഞെടുപ്പു വേളയിൽ ആ ജില്ലയിൽ നിന്നും ആ ആളെ മാറ്റണം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.