ബേക്കല്‍ കോട്ടയുടെ വശ്യസൗന്ദര്യവും അരവിന്ദ് സ്വാമിയുടെ ശേഖറും മനീഷ കൊയ്രാളയുടെ ഷൈലാബാനുവും ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട പ്രണയജോഡികളാണ്. ബോംബെയിലെ സൂപ്പര്‍ താരങ്ങള്‍.
എ.ആര്‍.റഹ്‌മാന്റെ മാന്ത്രികസംഗീതവും വൈരമുത്തുവിന്റെ കാവ്യഭംഗിയും ഹരിഹരന്റെയും കെ.എസ്. ചിത്രയുടെയും ആലാപനമികവും. ഇതിനൊപ്പം ബേക്കലിന്റെ സൗന്ദര്യവും. ബോംബെ എന്ന തമിഴ്സിനിമയിലെ ‘ഉയിരേ ഉയിരേ… വന്ത് എന്നോട് കലന്തുവിട്’ എന്ന ഗാനത്തെ അനശ്വരമാക്കിയത് ഇതെല്ലാം ചേര്‍ന്നായിരുന്നു.
1995ല്‍ പുറത്തിറങ്ങിയ ബോംബെ സിനിമയുടെ 30-ാം വാര്‍ഷികാഘോഷവേളയില്‍ ബോംബെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ബേക്കല്‍ കോട്ടയില്‍ എത്തും. സംവിധായകന്‍ മണിരത്നം, നായിക മനീഷ കൊയ്രാള, കാമറമാന്‍ രാജീവ് മേനോന്‍ എന്നിവര്‍ 20നു വൈകുന്നേരം നാലിന് നടക്കുന്ന ബേക്കല്‍ ഫെസ്റ്റിന്റെ ഉദ്ഘാടനചടങ്ങില്‍ അതിഥികളാകും.
മോഹന്‍ലാലിന് പകരം റിഷഭ് ഷെട്ടി ഭീമനാകുന്നു? എംടിയുടെ ‘രണ്ടാമൂഴം’ വരുന്നു
ബോംബെയ്ക്ക് മുമ്പുവരെ രാശിയില്ലാത്ത ലൊക്കേഷന്‍ ആയാണ് ബേക്കല്‍ കോട്ട കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ബോംബെയില്‍ അതുവരെ ആരും ചിത്രീകരിച്ചിട്ടില്ലാത്ത രീതിയില്‍ അത്രയും മനോഹരമായാണ് മണിരത്നവും കാമറമാന്‍ രാജീവ് മേനോനും ഗാനരംഗം പകര്‍ത്തിയത്. സിനിമ പാന്‍ ഇന്ത്യന്‍ ലെവലില്‍ വന്‍വിജയം നേടിയതോടെ നിരവധി സിനിമകള്‍ ബേക്കലില്‍ ചിത്രീകരണത്തിന് എത്തി. ടൂറിസം രംഗത്തെ ബേക്കലിന്റെ വളര്‍ച്ചയ്ക്കു വലിയ പങ്ക് വഹിക്കുകയും ചെയ്തു ആ സിനിമ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബാഹുബലി പഠിച്ചത് എലഞ്ഞി ടെക്നിക്കല്‍ സ്കൂളില്‍! തന്റെ മകനെയും ആ സ്കൂളില്‍ ചേര്ത്തിരുന്നെങ്കില് അവന് വെറും ഭല്ലാലദേവനല്ല, പകരം ഒരു ‘എഞ്ചിനീയര്‍ ഭല്ലാലദേവന്’ ആയേനെ എന്ന് വിലപിക്കുന്ന അച്ഛന്; ശിവകാമിയ്ക്കും ചിലത് പറയാനുണ്ട്! ഓരോരോ പരസ്യങ്ങള്‍; ഇത് എലഞ്ഞി സ്കൂളിന്റെ ഈ ‘ബാഹുബലി പരീക്ഷണം’





