ലണ്ടന്‍ : ബ്രിട്ടീഷ് രാഷ്ട്രീയത്തെയും രാജകുടുംബത്തെയും ഒരുപോലെ പിടിച്ചുലച്ചുകൊണ്ട് ജെഫ്രി എപ്സ്റ്റീന്‍ ലൈംഗികാപവാദ കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. യുകെയുടെ മുന്‍ യുഎസ് അംബാസഡറും ലേബര്‍ പാര്‍ട്ടി നേതാവുമായ പീറ്റര്‍ മണ്ടല്‍സണ്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ രാജി.
എപ്സ്റ്റീനുമായുള്ള ബന്ധം നേരത്തെ തന്നെ മണ്ടല്‍സന് തിരിച്ചടിയായിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ അംബാസഡര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.2003-04 കാലഘട്ടത്തില്‍ എപ്സ്റ്റീനില്‍ നിന്ന് മണ്ടല്‍സണ്‍ 75,000 ഡോളര്‍ കൈപ്പറ്റിയതിന്റെ ബാങ്ക് രേഖകള്‍ പുറത്തുവന്നത് വന്‍ വിവാദമായിരുന്നു.
തനിക്ക് ഇത്തരമൊരു ഇടപാട് ഓര്‍മ്മയില്ലെന്നും രേഖകളുടെ ആധികാരികത പരിശോധിക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്. എങ്കിലും പാര്‍ട്ടിക്ക് കൂടുതല്‍ നാണക്കേടുണ്ടാകാതിരിക്കാന്‍ അദ്ദേഹം രാജിവെക്കുകയായിരുന്നു.
അമേരിക്കയ്ക്ക് വീണ്ടും പ്രഹരം; അത്യാധുനിക സ്റ്റെല്‍ത്ത് വിമാനം തകര്‍ത്തെന്ന് ഐആര്‍ജിസി; പൈലറ്റ് കൊല്ലപ്പെട്ടതായി സൂചന
എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട് അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരനെതിരെയുള്ള ശക്തമായ തെളിവുകളുണ്ട്.തറയില്‍ കിടക്കുന്ന ഒരു യുവതിക്കരികെ ആന്‍ഡ്രൂ രാജകുമാരന്‍ നില്‍ക്കുന്ന രണ്ട് ചിത്രങ്ങള്‍ പുറത്തുവന്നു.
ഇതിനിടെ 2010-ല്‍ എപ്സ്റ്റീനും ആന്‍ഡ്രൂവും തമ്മില്‍ കൈമാറിയ ഇമെയിലുകള്‍ പുറത്തായി. ഒരു റഷ്യന്‍ യുവതിയെ ആന്‍ഡ്രൂവിന് പരിചയപ്പെടുത്തുന്നതും ബക്കിങ്ങാം കൊട്ടാരത്തില്‍ വെച്ച് കൂടിക്കാഴ്ചകള്‍ നടന്നേക്കാമെന്ന് സൂചിപ്പിക്കുന്നതുമായ വിവരങ്ങള്‍ ഇതിലുണ്ട്.
ആരോപണങ്ങള്‍ കടുത്തതോടെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സഹോദരനായ ആന്‍ഡ്രൂവിന്റെ ‘യോര്‍ക്ക് ഡ്യൂക്ക്’ എന്ന പദവിയും മറ്റ് രാജകീയ ബഹുമതികളും നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. എപ്സ്റ്റീന്‍ കേസിലെ ഇരകളില്‍ ഒരു യുവതി ആന്‍ഡ്രൂവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതും പിന്നീട് അവര്‍ ജീവനൊടുക്കിയതും കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു.


പാകിസ്താനില്‍ പ്രമുഖ മതപണ്ഡിതന് അജ്ഞാതരാല്‍ വെടിയേറ്റു മരിച്ചു; ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ പ്രതിഷേധമിരമ്പുന്നു





