ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക് ഗ്ലാമര്‍ പോരാട്ടമില്ല. ലോകകപ്പില്‍ കളിക്കും ഇന്ത്യയോട് കളിക്കില്ലെന്ന് പാകിസ്ഥാന്‍ ; ചുട്ടമറുപടിയുമായി ബിസിസിഐ; ഇന്ത്യന്‍ ടീം കൊളംബോയിലെത്തും രണ്ട് പോയിന്റ് നേടും

ന്യൂഡല്‍ഹി : ടി20 ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കടുത്ത അനിശ്ചിതത്വത്തിലായി. ഫെബ്രുവരി 15-ന് കൊളംബോയില്‍ നിശ്ചയിച്ചിട്ടുള്ള മത്സരത്തില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചു.

ഐ.സി.സിയോടുളള പ്രതിഷേധമാണ് പാകിസ്ഥാന്റെ ഈ നീക്കത്തിന്റെ പിന്നില്‍.ബംഗ്ലാദേശിനെ ഒഴിവാക്കി സ്‌കോട്ട്‌ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയ ഐ.സി.സി നടപടിയില്‍ പി.സി.ബി കടുത്ത അതൃപ്തിയിലാണ്.പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ നയതന്ത്ര വിള്ളലുകളും പാക് തീരുമാനത്തിന് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

എന്നാല്‍ ടൂര്‍ണമെന്റ് പൂര്‍ണ്ണമായും ബഹിഷ്‌കരിക്കില്ലെന്നും ഇന്ത്യക്കെതിരായ മത്സരം മാത്രമാണ് ഒഴിവാക്കുന്നതെന്നും പാക് പ്രധാനമന്ത്രിയും പി.സി.ബി അധ്യക്ഷനും വ്യക്തമാക്കി.പാകിസ്ഥാന്റെ പിന്‍മാറ്റത്തെ പ്രതിരോധിക്കാനാണ് ബിസിസിഐ തീരുമാനം.പാകിസ്ഥാന്‍ എത്തിയില്ലെങ്കിലും ഇന്ത്യന്‍ ടീം കൃത്യസമയത്ത് കൊളംബോയില്‍ എത്തും.ഐ.സി.സി പ്രോട്ടോക്കോളനുസരിച്ച് മത്സരത്തലേന്നുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പങ്കെടുക്കും.

ഫെബ്രുവരി 15-ന് ഇന്ത്യന്‍ ടീം സ്റ്റേഡിയത്തിലെത്തും. പാകിസ്ഥാന്‍ വന്നില്ലെങ്കില്‍ മാച്ച് റഫറി ഔദ്യോഗികമായി മത്സരം ഉപേക്ഷിക്കുന്നത് വരെ ഇന്ത്യ ഗ്രൗണ്ടില്‍ തുടരും. ഇതോടെ കളിക്കാതെ തന്നെ ഇന്ത്യക്ക് രണ്ട് പോയിന്റുകള്‍ ലഭിക്കും.ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഈ ഹൈ-വോള്‍ട്ടേജ് മത്സരം നടക്കാതെ പോകുന്നത് ഐ.സി.സിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ടിക്കറ്റ് ബുക്ക് ചെയ്ത ആയിരക്കണക്കിന് ആരാധകരും നിരാശയിലാണ്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.