പത്തനംതിട്ട : ജില്ലാ പൊലീസ് അസോസിയേഷന് പരിപാടിയില്‍ നിന്ന് സസ്പെന്‍ഷനിലുള്ള സെക്രട്ടറി നിഷാന്ത് പി. ചന്ദ്രനെ ഒഴിവാക്കി. വിവാദങ്ങള്‍ ഭയന്ന് ഉന്നതതല ഇടപെടലിനെത്തുടര്‍ന്നാണ് നിഷാന്തിന്റെ സ്വാഗത പ്രസംഗം വെട്ടി പുതിയ നോട്ടീസ് പുറത്തിറക്കിയത്.
ജില്ലാ പൊലീസ് മേധാവി ഉദ്ഘാടനം ചെയ്യുന്ന ഔദ്യോഗിക ചടങ്ങില്‍ നിഷാന്ത് സ്വാഗതം പറയുമെന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നോട്ടീസും അടിച്ചിരുന്നു. എന്നാല്‍, ഗുരുതരമായ അച്ചടക്ക ലംഘനത്തിന് സസ്പെന്‍ഷനില്‍ കഴിയുന്ന ഒരാള്‍ ഔദ്യോഗിക വേദിയില്‍ എത്തുന്നത് വലിയ ചര്‍ച്ചയായതോടെയാണ് പുതിയ നോട്ടീസ് ഇറങ്ങിയത്. നിഷാന്തിന് പകരം ജോയിന്റ് സെക്രട്ടറി സൂര്യമിത്ര സ്വാഗതം പറയും.
സഹപ്രവര്‍ത്തകനായ ഒരു പൊലീസുകാരനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് നിഷാന്ത് പി. ചന്ദ്രനെതിരെ നടപടിയുണ്ടായത്. കഴിഞ്ഞ രണ്ടു മാസമായി അദ്ദേഹം സസ്പെന്‍ഷനിലാണ്. സസ്പെന്ഷന് കാലാവധി നിലനില്‍ക്കെ സംഘടനയുടെ ഔദ്യോഗിക പരിപാടിയില്‍ മുന്‍നിരയില്‍ എത്തുന്നത് ചട്ടവിരുദ്ധമാണെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം.


ചട്ടലംഘനം: അടൂർ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിർദ്ദേശം
വി.എസ്. ജീവിച്ചിരുന്നെങ്കില്‍ പത്മ പുരസ്കാരം സ്വീകരിക്കില്ലായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി; ഇത്തരം പുരസ്കാരങ്ങള്‍ സ്വീകരിക്കുന്ന രീതി പാര്‍ട്ടിക്കില്ല; പൊതുപ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടിയുളളത്





