തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശബരിമല തന്ത്രി കണ്ഠര് രാജീവര് ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച തന്ത്രിയെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം സെല്‍ റൂമിലേക്ക് മാറ്റി. ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ കണക്കിലെടുത്ത് നാളെ ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും. മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍.
ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ നാളെ നിര്‍ണ്ണായക തീരുമാനമുണ്ടാകും.ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ തന്ത്രി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും.
ജസ്റ്റിസ് ബാബു മാത്യുവിന്റെ ഓംബുഡ്സ്മാന് നിയമനത്തിനെതിരെ ശശികുമാര്‍! മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്കിയതിനുള്ള ‘സമ്മാനം’; ഗവര്‍ണര്‍ക്ക് പരാതി നല്‍കും
കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവരുമായുള്ള ഗൂഢാലോചനയില്‍ തന്ത്രിക്കും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍


നിയമക്കുരുക്കുകള്‍ അഴിഞ്ഞ വഴി; പെരുന്നാള്‍ അവധിക്ക് മുന്‍പ് മോചനം; പതിനെട്ടാണ്ടിന്റെ തടവറയ്ക്കപ്പുറം റഹീം ഒടുവില്‍ പ്രകാശത്തിലേക്ക്; ഒരു ജനത തീര്‍ത്ത സ്നേഹമതിലിന്റെ വിജയം; ജയില്‍മോചനം ചൊവ്വാഴ്ച





