തിരുവനന്തപുര: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവളം വെള്ളാര്‍ സ്വദേശിയായ സി.പി.ഒ അഖിലിനെയാണ് (27) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയിനിയുടെ വിയോഗത്തിലുള്ള മനോവിഷമമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അഖില്‍, വയനാട് സ്വദേശിനിയായ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഈ യുവതിയെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. യുവതിയുടെ മൃതദേഹം ആശുപത്രിയില്‍ പോയി കണ്ടതിന് ശേഷമാണ് അഖില്‍ വീട്ടിലെത്തിയത്. ഇതിന് പിന്നാലെയുണ്ടായ കടുത്ത മാനസിക വിഷമമാണ് അഖിലിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്.
മരണത്തിന് തൊട്ടുമുന്‍പ് പുലര്‍ച്ചെ 2.15-ഓടെ അഖില്‍ തന്റെ ഒരു സുഹൃത്തിന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു.പോസ്റ്റ് ഓഫീസിലുള്ള തന്റെ സമ്പാദ്യത്തിന്റെ കണക്കുകള്‍. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന സന്ദേശം അയച്ചതിന് ശേഷമാണ് അഖില്‍ ആത്മഹത്യ ചെയ്തത്.
വെള്ളാപ്പളളിയുടെ പത്മാപുരസ്കാരം; നിര്‍ണായക ഇടപെടലുമായി രാഷ്ട്രപതി, പരാതിയിന്മേല് അന്വേഷണത്തിന് നിര്‍ദ്ദേശം നല്കി
രണ്ടര വര്‍ഷം മുന്‍പാണ് അഖില്‍ പോലീസ് സേനയില്‍ പ്രവേശിച്ചത്. തിരുവനന്തപുരം സിറ്റി എ.ആര്‍ ക്യാമ്പിലായിരുന്നു നിയമനം. സംഭവത്തില്‍ കോവളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


മന്ത്രിയുടെ വീട്ടിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സതീശനും മുരളീധരനും ഭിന്നാഭിപ്രായം





