ബംഗളൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ ആത്മഹത്യ ചെയ്ത കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. സി.ജെ. റോയ്യുടെ മരണകാരണം നെഞ്ചിലേറ്റ മാരകമായ മുറിവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അന്ന് ആ മുറിയില്‍ സംഭവിച്ചതും പുറത്തു വന്നിട്ടുണ്ട്.
ഇടതുനെഞ്ചില്‍ തോക്ക് ചേര്‍ത്തുവെച്ച് ഉതിര്‍ത്ത വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും തകര്‍ത്ത് മറുഭാഗത്തുകൂടി പുറത്തുകടന്നതായാണ് കണ്ടെത്തല്‍. 6.35 എം.എം വലിപ്പമുള്ള വെടിയുണ്ടയാണ് റോയ്യുടെ ജീവനെടുത്തത്. വെടിയേറ്റ ഉടന്‍തന്നെ മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബംഗളൂരു റിച്ചമണ്ട് സര്‍ക്കിളിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കാന് എത്തിയ റോയ്, അമ്മയെ വിളിക്കാനായി സ്വന്തം കാബിനിലേക്ക് കയറുകയായിരുന്നു. തന്റെ ലൈസന്‍സുള്ള തോക്കാണ് അദ്ദേഹം ഉപയോഗിച്ചത്.
തോക്കില്‍ സൈലന്‍സര്‍ ഘടിപ്പിച്ചിരുന്നതിനാല്‍ വെടിയൊച്ച പുറത്തുകേട്ടില്ല. മുറി ഉള്ളില്‍നിന്ന് പൂട്ടുകയും ആരെയും പ്രവേശിപ്പിക്കരുതെന്ന് സെക്യൂരിറ്റിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. പത്ത് മിനിറ്റിന് ശേഷം കൂടെയുണ്ടായിരുന്നവര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ ഷര്‍ട്ടില്‍ രക്തം പടര്‍ന്ന നിലയില്‍ കസേരയില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം.
ഉടന്‍തന്നെ മെഡിക്കല്‍ സംഘം പരിശോധിച്ചെങ്കിലും പള്‍സ് നിലച്ചിരുന്നു. നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ അശോക് നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരള പോലീസ് അക്കാദമിയുടെ റിസര്‍ച്ച് സെന്റര്‍ നടത്തുന്ന എം എസ് സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാം; മുഖംതിരിച്ചു പോലീസ് ഉദ്യോഗസ്ഥര്‍; ആരുമില്ലാത്തിനാല്‍ ആ കോഴ്സും തീര്‍ന്നു; ഗവേഷണം പ്രതിസന്ധിയില്‍




