ദില്ലി: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും അന്തസ്സോടെയുള്ള ജീവിതത്തിനും ആർത്തവ ശുചിത്വം അനിവാര്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി. ആർത്തവകാലത്തെ ആരോഗ്യം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കോടതി ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ ലഭിക്കുക എന്നത് വെറുമൊരു സൗകര്യമല്ല, മറിച്ച് പെൺകുട്ടികളുടെ അവകാശമാണ്.
എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകണം. കൂടാതെ സ്കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേകവും വൃത്തിയുള്ളതുമായ ശുചിമുറികൾ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.ആർത്തവ ശുചിത്വത്തിനുള്ള സൗകര്യങ്ങളുടെ അഭാവം മൂലം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് സമത്വത്തിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ആർത്തവ ശുചിത്വത്തിനായുള്ള കേന്ദ്ര നയം രാജ്യവ്യാപകമായി നടപ്പാക്കണമെന്ന പൊതുതാൽപ്പര്യ ഹർജിയിലാണ് ഈ വിധി.
അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണ് വിദ്യാഭ്യാസാവകാശമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല വിധിപ്രസ്താവത്തിൽ പറഞ്ഞു.ആർത്തവത്തെ സംബന്ധിച്ച സാമൂഹികമായ മാറ്റിനിർത്തലുകൾ ഒഴിവാക്കാനും ആരോഗ്യപരമായ അവബോധം നൽകാനും ഈ നീക്കം സഹായിക്കുമെന്ന് കോടതി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തില്‍ നിന്നുള്ള മുസ്ലീം നേതാവ് കേന്ദ്രമന്ത്രിസഭയില്‍ എത്തുമെന്ന് അഭ്യൂഹം; രാജ്യസഭയില്‍ നിതീഷ് എത്തുന്നതോടെ വമ്പന്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് സാധ്യത





