കൊച്ചി : കേരളത്തില്‍ സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് കുതിച്ചുചാട്ടം. ചരിത്രത്തിലാദ്യമായി ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില ഒന്നേകാല്‍ ലക്ഷം രൂപ എന്ന നാഴികക്കല്ലും പിന്നിട്ട് മുന്നേറുകയാണ്. ഇന്ന് മാത്രം പവന് 8,640 രൂപയാണ് വര്‍ദ്ധിച്ചത്.
സ്വര്‍ണ്ണവിലയില്‍ ഇന്ന് വിസ്മയിക്കുന്ന വില വര്‍ധനയാണുണ്ടായത്. പവന് വില 1.30 ലക്ഷം കടന്നു.സംസ്ഥാനത്ത് ഇന്ന് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 1,31,160 രൂപയിലെത്തി. ഗ്രാമിന് 1,080 രൂപ വര്‍ദ്ധിച്ച് 16,395 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെയും പവന് 3,760 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. വെറും രണ്ട് ദിവസം കൊണ്ട് പവന് 12,000 രൂപയിലധികമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
നിലവിലെ വിലയനുസരിച്ച് ഒരു പവന് ആഭരണം വാങ്ങാന്‍ ഉപഭോക്താക്കള്‍ വലിയ തുക നല്‍കേണ്ടി വരും,കുറഞ്ഞ പണിക്കൂലിയില്‍ (5%): ജി.എസ്.ടി (3%), ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയുള്‍പ്പെടെ ഏകദേശം 1.38 ലക്ഷം രൂപ.സാധാരണ ഡിസൈനുകളില്‍ ഏകദേശം 1.45 ലക്ഷം രൂപ.
വിദേശത്ത് ഫണ്ട് സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്; വിശദീകരണം നല്‍കിയില്ലെങ്കില്‍ രജിസ്ട്രേഷന് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്.പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന യു.എസ് ഫെഡറല്‍ റിസര്‍വ് തീരുമാനം സ്വര്‍ണ്ണത്തിന് അനുകൂലമായി.ട്രോയ് ഔണ്‍സിന് 5,525 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലാണ് അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണ്ണവില. ഡോളര്‍ സൂചിക നാല് വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചു.
സ്വര്‍ണ്ണത്തിന് പിന്നാലെ വെള്ളിയും റെക്കോര്‍ഡ് വിലയിലാണ്. ഒരു കിലോ വെള്ളിക്ക് 100 രൂപ വര്‍ദ്ധിച്ച് 4,00,100 രൂപയായി. ഒരു ഗ്രാം വെള്ളിയുടെ വില 400.10 രൂപയാണ്.


പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്യേണ്ട സമയപരിധി അവസാനിക്കുന്നു; ഡിസംബര്‍ 31-നകം ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും




