തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വമ്പൻ പ്രഖ്യാപനങ്ങൾ; പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്!

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കും. ജനവികാരം അനുകൂലമാക്കാന്‍ ലക്ഷ്യമിട്ട് ഒട്ടേറെ ജനപ്രിയതീരുമാനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

എല്‍.ഡി.എഫിന്റെ പ്രധാന വാഗ്ദാനമായ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 2000 രൂപയില്‍ നിന്ന് 2,500 രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള പ്രഖ്യാപനം ഈ ബജറ്റിലുണ്ടായേക്കും.കുടിശികയുള്ള ക്ഷാമബത്ത ഗഡുക്കളില്‍ പകുതിയെങ്കിലും അനുവദിക്കുമെന്നും ശമ്പള പരിഷ്‌കരണ കമ്മീഷനെ പ്രഖ്യാപിക്കുമെന്നും ജീവനക്കാര്‍ പ്രതീക്ഷിക്കുന്നു.വിഴിഞ്ഞം ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍, കെ-ഫോണ്‍ രണ്ടാം ഘട്ടം എന്നിവയ്ക്കായി കൂടുതല്‍ തുക വകയിരുത്തിയേക്കാം.

തീരദേശ വികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ മേഖല എന്നിവയ്ക്കായി പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ ധനമന്ത്രി പ്രഖ്യാപിച്ചേക്കും.സംസ്ഥാനം 6.19 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും റവന്യൂ വരുമാനത്തിലെ കുറവും കേന്ദ്ര വിഹിതത്തിലെ നിയന്ത്രണങ്ങളും സര്‍ക്കാരിന് വലിയ പ്രതിസന്ധിയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വലിയ നികുതി വര്‍ദ്ധനവുകള്‍ ഒഴിവാക്കി നികുതിയിതര വരുമാനം വര്‍ദ്ധിപ്പിക്കാനായിരിക്കും മന്ത്രിയുടെ ശ്രമം.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.