ആമസോണില്‍ 16,000 ജീവനക്കാരെ പിരിച്ചുവിട്ടു; മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടല്‍

ന്യൂയോര്‍ക്ക് : ഐടി മേഖലയെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ ആഗോള ഇ-കോമേഴ്‌സ് കമ്പനിയായ ആമസോണില്‍ വീണ്ടും വന്‍തോതിലുള്ള പിരിച്ചുവിടല്‍. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 16,000 ജീവനക്കാരെയാണ് ഇത്തവണ കമ്പനി ഒഴിവാക്കുന്നത്. നിര്‍മിതബുദ്ധി സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്ക് പിന്നാലെ മൂന്ന് മാസത്തിനിടയില്‍ നടക്കുന്ന രണ്ടാമത്തെ കൂട്ടപ്പിരിച്ചുവിടലാണിത്.

കഴിഞ്ഞ ഒക്ടോബറില്‍ 14,000 ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ 16,000 പേരെക്കൂടി ഒഴിവാക്കുന്നത്. 2023-ല്‍ മാത്രം 27,000 പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴില്‍ മേഖലയില്‍ വരുത്തുന്ന മാറ്റങ്ങളാണ് ഈ പുനഃക്രമീകരണത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നത് വരെ മൂന്ന് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ബെത് ഗലേറ്റി അറിയിച്ചു. ജീവനക്കാരുടെ എണ്ണം കുറച്ച് കമ്പനിയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.

യുഎസ് തൊഴില്‍ വിപണിയിലെ പ്രതിസന്ധി യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ തൊഴില്‍ വിപണി വലിയ മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്.കഴിഞ്ഞ മാസം വെറും 50,000 പേര്‍ക്ക് മാത്രമാണ് പുതുതായി ജോലി ലഭിച്ചത് , നവംബറില്‍ ഇത് 56,000 ആയിരുന്നു.പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിയായ യുപിഎസ് 30,000 തസ്തികകള്‍ വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.