തിരുവനന്തപുരം: എസ് എൻ ഡി പി -എൻ എസ് എസ് ഐക്യനീക്കം പൊളിച്ചത് വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ മോഹം. മകൻ തുഷാർ വെള്ളാപ്പള്ളിയെ ബി ജെ പി സഹായത്തിൽ രാജ്യസഭയിലെത്തിക്കാനുള്ള രഹസ്യനീക്കം മണത്തറിഞ്ഞ തോടെയാണ് ഐക്യനീക്കത്തിൽനിന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പിന്മാറിയത്.
കേരളത്തിലെ രണ്ടു പ്രബല ഹിന്ദു സമുദായസംഘടനകളായ എസ് എൻ ഡി പി യും, എൻ എസ് എസ് ഉം ഒന്നിച്ചുനിന്നാൽ രാഷ്ട്രീയത്തിൽ അതുണ്ടാക്കുന്ന മാറ്റം വളരെവലുതായിരിക്കും. ഇത് നല്ലതുപോലെ അറിയാവുന്ന വെള്ളാപ്പള്ളി നടേശൻ ഇത്തരമൊരു നീക്കമുണ്ടാക്കി ഹിന്ദുക്കളുടെ ഐക്യബലം കാട്ടി ബി ജെ പി യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൽ നിന്നും മകന് അധികാരസ്ഥാനം നേടിയെടുക്കാൻ ശ്രമിക്കുകയാ യിരുന്നു.
ഇതിന്റെ ഭാഗമായിട്ടായിരുന്നു തുഷാർ വെള്ളാപ്പള്ളി യെ ഐക്യചർച്ചക്കായി നിയോഗിച്ചത്. ഐക്യ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച യുവനേതാവ് എന്ന നിലയിൽ തുഷാറിനെ അവതരിപ്പിക്കാ നായിരുന്നു വെള്ളാപ്പള്ളിയുടെ പദ്ധതി.
ആദ്യം ഇത് മനസിലാക്കാതിരുന്ന സുകുമാരൻ നായർ തുഷാറിനെ സ്വാഗതം ചെയ്തു. തുഷാർ വരുമ്പോൾ മകനെപ്പോലെ സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപ്രഖ്യാപനം.
എന്നാൽ പിന്നീട് വെള്ളാപ്പള്ളിയുടെ ഉദ്ദേശ്യം സുകുമാരൻ നായർ മനസ്സിലാക്കി. ബി ജെ പി യുടെ ചില മുതിർന്ന നേതാക്കൾതന്നെയാണ് വെള്ളാപ്പള്ളിയുടെ രഹസ്യഉദ്ദേശ്യം സുകുമാരൻ നായരെ അറിയിച്ചത്. തങ്ങളെ വെട്ടി തുഷാർ അങ്ങനെ വലിയ ആളാകണ്ട എന്ന ലക്ഷ്യവും അതിനുണ്ടായിരുന്നു.
വെള്ളാപ്പള്ളിയ്ക്ക് കേന്ദ്രസർക്കാർ പദ്മഭൂഷൻ പ്രഖ്യാപിച്ചതോടെ കാര്യങ്ങളുടെ കിടപ്പ് സുകുമാരൻ നായർക്കു കൂടുതൽ വ്യക്തമായി. പിന്നെ താമസിച്ചില്ല, എൻ എസ് എസ് ഡയറക്ടർ ബോർഡിന്റെ തലയിൽവച്ചു സുകുമാരൻ നായർ തലയൂരി.
തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി ഡി ജെ എസ് കേരളത്തിൽ ബി ജെ പി നേതൃത്വത്തിലുള്ള എൻ ഡി എ യുടെ ഘടകകക്ഷിയാണ്. എൻ ഡി എ യുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് തുഷാർ. അങ്ങനെയുള്ള തുഷാറിനെ എൻ എസ് എസ് ഐക്യംകാട്ടി പെട്ടെന്ന് രാജ്യസഭയിലും വേണ്ടിവന്നാൽ കേന്ദ്ര മന്ത്രിസഭയിലും എത്തിക്കാമെ ന്നായിരുന്നു നടേശന്റെ കണക്കുകൂട്ടൽ.
ഇത് രണ്ടാം തവണയാണ് എസ് എൻ ഡി പി -എൻ എസ് എസ് ഐക്യം പൊളിയുന്നത്. ആദ്യം ആറുമാസം കഴിഞ്ഞാണ് ഐക്യം ഇല്ലാതായതെങ്കിൽ ഇപ്രാവശ്യം ഒൻപതു ദിവസത്തെ ആയുസ് മാത്രമേ അതിനുണ്ടായിരുന്നുള്ളു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവനന്തപുരത്ത് അനധികൃത സ്പാകള്‍ക്ക് പൂട്ട് വീഴും ! സെക്രട്ടറിയറ്റിന് മുന്നിലെ കേന്ദ്രം സ്പര്‍ശന്‍ സ്പാ നഗരസഭ പൂട്ടിച്ചു; വ്യാപക പരിശോധനയ്ക്ക് മേയറുടെ നിര്‍ദ്ദേശം, ക്രോസ് മസാജിംഗ് അനുവദിക്കില്ല




