ചേര്‍ത്തല: ആവേശത്തോടെ കൈകോര്‍ത്ത എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യനീക്കം എട്ടുനിലയില്‍ പൊട്ടിയതിന് പിന്നാലെ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന് രംഗത്തുമ്പോള്‍ പ്രതീക്ഷിച്ച കാഠിന്യമില്ല. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിഷ്കളങ്കനാണെന്നും അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്നാല്‍ ഐക്യനീക്കം പാളിയതിന് പിന്നില്‍ വലിയ കളികള്‍ നടന്നിട്ടുണ്ടെന്ന സൂചനയും അദ്ദേഹം നല്കി. ഹിന്ദു ഐക്യം ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുമെന്നും നമ്മളെല്ലാം ഹിന്ദുക്കളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതായത് എന്‍ എസ് എസിനെ വെള്ളാപ്പള്ളി പ്രകോപിപ്പിക്കുന്നില്ല. ഭാവിയില്‍ എന്‍ എസ് എസുമായി സഹകരണം എസ് എന്‍ഡി പി ആഗ്രഹിക്കുന്നുണ്ട്.
ബിജെപിയും സിപിഎമ്മും എന്‍ എസ് എസിനേയും സുകുമാരന്‍ നായരേയും ചേര്‍ത്തു നിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചരത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. നായര്‍ പാവമാണ്, പക്ഷേ… സുകുമാരന്‍ നായര്‍ ഒന്നിനും ഉത്തരവാദിയല്ലെന്നും അദ്ദേഹം മാന്യനാണെന്നുമാണ് വെള്ളാപ്പള്ളിയുടെ പക്ഷം. സുകുമാരന്‍ നായരെ വെള്ളാപ്പള്ളിയെ കടന്നാക്രമിക്കുമെന്നാണ് ഏവരും കരുതിയത്. ഇതിന് വിരുദ്ധമായിരുന്നു ഇന്നത്തെ പ്രതികരണം.
‘സുകുമാരന്‍ നായര്‍ക്ക് എന്നോട് വലിയ സ്നേഹമാണ്. മകന് തുഷാറിനെ വീട്ടിലേക്ക് ക്ഷണിച്ചതും നായര്‍ തന്നെയായിരുന്നു. എന്നാല്‍ എന്‍എസ്എസ് ബോര്‍ഡ് മീറ്റിംഗില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ആരോ പിന്നില്‍ നിന്ന് ചരടുവലിച്ചു. സംഘടനയാകുമ്പോള്‍ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാന്‍ അദ്ദേഹം നിര്ബന്ധിതനായിക്കാണും’ – വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫിനും കോണ്‍ഗ്രസിനും വെള്ളാപ്പള്ളിയുടെ ഒളിയമ്പും ഉണ്ട്.
താന്‍ മുസ്ലീം വിരുദ്ധനാണെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. തനിക്ക് എതിര്‍പ്പ് മുസ്ലീം ലീഗിനോട് മാത്രമാണ്. ലീഗ് എല്ലാ ആനുകൂല്യങ്ങളും തട്ടിയെടുക്കുകയാണെന്ന് പറഞ്ഞതിനെയാണ് ചിലര്‍ മുസ്ലീം വിരുദ്ധതയായി ചിത്രീകരിക്കുന്നത്. തന്നെ കത്തിച്ച് കളയാമെന്ന് ആരും മോഹിക്കേണ്ടെന്നും എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. കേവലം നായര്‍-ഈഴവ ഐക്യമല്ല എസ്എന്‍ഡിപി ലക്ഷ്യമിടുന്നത്. അത് നായാടി മുതല്‍ നസ്രാണി വരെയുള്ള വലിയൊരു ഐക്യനിരയാണ്. ഇതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. പക്ഷേ രാഷ്ട്രീയക്കാര്‍ക്ക് ഇതില്‍ പേടിയുണ്ട്. ഹിന്ദു ഐക്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രത്തിന് മറുപടി പറയേണ്ടി വരുമെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ് നല്കി.
സുകുമാരന്‍ നായര്‍ ഐക്യനീക്കത്തെ ‘കെണി’ എന്ന് വിശേഷിപ്പിച്ചതിനോട് വെള്ളാപ്പള്ളി മൃദുവായ സമീപനമാണ് സ്വീകരിച്ചതെങ്കിലും, അണിയറയില്‍ നടന്ന രാഷ്ട്രീയ ഇടപെടലുകളില്‍ സുകുമാരന്‍ നായര്‍ അതീവ അസംതൃപ്തനാണ്. വരും ദിവസങ്ങളില്‍ സമുദായ രാഷ്ട്രീയത്തില്‍ ഈ പോര് പുതിയ തലങ്ങളിലേക്ക് കടക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസാണ് നീക്കം അട്ടിമറിച്ചതെന്ന വിലയിരുത്തല്‍ എസ് എന്‍ ഡി പിയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് കരുതല്‍ എടുക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
തിരുവനന്തപുരം ജഗതിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവനന്തപുരം ജഗതിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.





