ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ കേന്ദ്രനേതൃത്തിന്റെ ഇടപെടല്‍! സുരേന്ദ്രന്‍ വീണ്ടും മഞ്ചേശ്വരത്തേക്ക്? ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ളയോ എം.ടി രമേശോ? ട്വന്റി ട്വന്റിയ്ക്ക് എറണാകുളത്ത് സീറ്റ് നല്‍കിയേക്കും

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നതായി സൂചന. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ ഏകദേശ പട്ടികയിലാണ് പ്രധാനമായും വെട്ടും തിരുത്തും നടക്കുന്നത്.

മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ മഞ്ചേശ്വരത്ത് തന്നെ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചതായാണ് വിവരം. നേരത്തെ അദ്ദേഹത്തെ പാലക്കാടോ വട്ടിയൂര്‍ക്കാവോ മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിലെ ധാരണ. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മഞ്ചേശ്വരത്ത് കാഴ്ചവെച്ച ശക്തമായ പോരാട്ടം പരിഗണിച്ച് അദ്ദേഹം അവിടെത്തന്നെ മത്സരിക്കണമെന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് പി.എസ്. ശ്രീധരന്‍പിള്ളയെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അവിടെ എം.ടി. രമേശിനെ പരിഗണിക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. തര്‍ക്കം നിലനില്‍ക്കുന്ന മണ്ഡലങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ കൊണ്ടുവരാനും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്.ട്വന്റി ട്വന്റിയുമായി എന്‍.ഡി.എ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

എറണാകുളം ജില്ലയിലെ ചില മണ്ഡലങ്ങള്‍ ട്വന്റി ട്വന്റിക്ക് വിട്ടുനല്‍കിയേക്കും. ബി.ഡി.ജെ.എസ് ശോഭാ സുരേന്ദ്രനെ നിശ്ചയിച്ചിരുന്ന കായംകുളം അടക്കമുള്ള സീറ്റുകള്‍ക്കായി അവകാശവാദം ഉന്നയിക്കുന്നത് പ്രഖ്യാപനം വൈകാന്‍ കാരണമായിട്ടുണ്ട്.സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്.

ജയസാധ്യതയുള്ള 35 മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ഓരോ ബൂത്തിലും വനിതകള്‍ക്ക് തുല്യ പ്രാതിനിധ്യമുള്ള തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കും. ഈ കമ്മിറ്റികളുടെ പരാതികള്‍ സംസ്ഥാന പ്രസിഡന്റിന് നേരിട്ട് പരിഹരിക്കാവുന്ന തരത്തിലുള്ള ഹൈടെക് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.