കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഷിംജിത നിലവില്‍ റിമാന്‍ഡില്‍ തുടരും. സമൂഹമാധ്യമങ്ങളിലൂടെ ദീപക്കിനെ അപമാനിച്ചതാണ് മരണത്തിന് കാരണമായതെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു.
ദീപക്കിനെ വ്യക്തിഹത്യ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചത്. പ്രതിക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പോലീസിന്റെ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.
ദീപക്കിനെ ഷിംജിതയ്ക്ക് മുന്‍പരിചയമില്ലെന്നും അതിനാല്‍ തന്നെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്. എന്നാല്‍, വീഡിയോ പ്രചരിപ്പിച്ചതിലെ ഗൗരവം പരിഗണിച്ച് കോടതി ഈ വാദം തള്ളുകയായിരുന്നു.
ഇടത് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു, കേരളത്തിൽ എൻഡിഎ വരും; വികസന മുരടിപ്പിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി
ഒരു സ്വകാര്യ ബസില്‍ വെച്ചാണ് ഷിംജിത ദീപക്കിനെതിരെ വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതിന് പിന്നാലെ, ജനുവരി 17-ന് ദീപക് ജീവനൊടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വലിയ പ്രതിഷേധം ഉയരുകയും പോലീസ് ഷിംജിതയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.


ചട്ടലംഘനം: അടൂർ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിർദ്ദേശം




